ബാറ്ററി കളിപ്പാട്ടങ്ങള്‍ കൊച്ചുകുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കരുത്; ഇത്തരം കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് കളിച്ചതിനെ തുടര്‍ന്ന് തന്റെ 2 വയസുകാരിയായ മകള്‍ക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ച് ഒരമ്മ പറയുന്നത് കേള്‍ക്കൂ!
ലണ്ടന്‍: (www.kvartha.com 24.09.2019) കൊച്ചുകുട്ടികള്‍ക്ക് ബാറ്ററി കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കരുതെന്നും അത് അവരുടെ ജീവന് തന്നെ ഭീഷണിയാണെന്നും സൗത്ത് യോര്‍ക്ക്‌സിലെ ഒരു അമ്മ പറയുന്നു. തന്റെ അനുഭവം കൊണ്ടാണ് ക്രിസ്റ്റി ഡഫി എന്ന 29കാരിയായ അമ്മ ബാറ്ററി കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ ഒരിക്കലും കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കരുതെന്ന് പറയുന്നത്. ഇത്തരം കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് കളിച്ചതിനെ തുടര്‍ന്ന് തന്റെ രണ്ടു വയസുകാരിയായ മകള്‍ എല്‍സി റോസിന് സംഭവിച്ച ദുരന്തവും ലോകത്തിലെ എല്ലാ അമ്മമാര്‍ക്ക് വേണ്ടിയും അവര്‍ വെളിപ്പെടുത്തുന്നു.
കുഞ്ഞുങ്ങള്‍ വാശിപിടിച്ച് കരയുമ്പോള്‍ അവരെ സമാധാനിപ്പിക്കാനായി ഇഷ്ടപ്പെടുന്ന കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. ബാറ്ററി കളിപ്പാട്ടങ്ങളാണ് കുട്ടികള്‍ക്ക് കൂടുതലും വാങ്ങി കൊടുക്കാറുള്ളത്. എന്നാല്‍, കളിപ്പാട്ടം വാങ്ങുമ്പോള്‍ അത് എത്രത്തോളം സുരക്ഷിതമാണെന്ന് രക്ഷിതാക്കള്‍ നോക്കാറില്ല.
ചെറിയൊരു വയറുവേദനയുമായാണ് താന്‍ മകളുമായി സൗത്ത് റോക്‌സിലെ ഷെഫീല്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ എത്തുന്നത്. ഇടവിട്ട് വയറ് വേദന അനുഭവപ്പെടുന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ ഡോക്ടറെ കണ്ടപ്പോള്‍ വിദഗ്ധപരിശോധന നടത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഉള്ളില്‍ മാരകമായ ലിഥിയം ബാറ്ററി കുടുങ്ങി കിടക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇത് തൊണ്ടയില്‍ കുടുങ്ങിക്കിടന്നാല്‍ കുഞ്ഞിന്റെ ജീവന്‍ പോലും നഷ്ടമായേക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കുഞ്ഞിന്റെ തൊണ്ടയ്ക്കും അന്നനാളത്തിനും ഇടയിലായിട്ടായിരുന്നു ബാറ്ററി കുടുങ്ങി കിടന്നിരുന്നത്. കുഞ്ഞ് ബാറ്ററി വിഴുങ്ങിയിട്ട് 24 മണിക്കൂറോളം കഴിഞ്ഞിരുന്നു. അപ്പോഴേക്കും ബാറ്ററി എല്‍സിയുടെ തൊണ്ടയിലിരുന്നു പുകഞ്ഞ് ഒരു മുറിവും ഉണ്ടാക്കിയിരുന്നു.
തുടര്‍ന്ന് നടത്തിയ എക്‌സ് റേയില്‍ ബാറ്ററി നെഞ്ചിന് താഴെ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ശസ്ത്രക്രിയ നടത്തുക മാത്രമായിരുന്നു ബാറ്ററി പുറത്തെടുക്കാനുള്ള ഏക പോംവഴിയെന്ന് സൗത്ത് യോര്‍ക്ക്‌ഷോറിലെ ഷെഫീല്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
ഓരോ നിമിഷം വൈകുന്തോറും കുഞ്ഞിന്റെ ജീവന്‍ അപകടത്തിലായി കൊണ്ടിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരു ചെറിയ നാണയത്തിന്റെ അത്രപോലും വലിപ്പമില്ലാത്ത ബാറ്ററി ഏതോ കളിപ്പാട്ടത്തില്‍ നിന്നാകും കുട്ടിയുടെ ഉള്ളിലെത്തിയതെന്നും ഡോക്ടര്‍ പറഞ്ഞു. എല്‍സി ഉള്‍പ്പെടെ നാല് മക്കളുടെ അമ്മയാണ് ക്രിസ്റ്റി.
കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോകും മുന്‍പ് മകള്‍ക്ക് അവസാന ചുംബനം നല്‍കാന്‍ പോലും ഡോക്ടര്‍മാര്‍ തന്നോട് പറഞ്ഞിരുന്നുവെന്നും അമ്മ ക്രിസ്റ്റി ഓര്‍മപ്പെടുത്തുന്നു. അഞ്ചു ദിവസം അത്യാസന്നവിഭാഗത്തില്‍ കിടന്ന ശേഷം എല്‍സിയ്ക്ക് പുതു ജീവന്‍ കിട്ടിയെന്ന് പറഞ്ഞ അമ്മ ക്രിസ്റ്റി ഭാഗ്യം കൊണ്ടു മാത്രമാണ് കുഞ്ഞിന്റെ തൊണ്ടയില്‍ നിന്നും ഡോക്ടര്‍മാര്‍ക്ക് ബട്ടന്‍ ബാറ്ററി പുറത്തെടുക്കാന്‍ സാധിച്ചതെന്നും പറയുന്നു.
തൊണ്ടയിലെ മുറിവ് ഉണങ്ങാന്‍ എല്‍സി ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ബാറ്ററി കളിപ്പാട്ടങ്ങള്‍ പരമാവധി വാങ്ങി കൊടുക്കാതിരിക്കുകയാണ് വേണ്ടതെന്നും വാങ്ങി കൊടുത്താല്‍ തന്നെ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അമ്മ ക്രിസ്റ്റി പറയുന്നു. തനിക്ക് തന്റെ മകളെ നഷ്ടപ്പെടാനന്‍ പോകുകയാണെന്നറിഞ്ഞപ്പോള്‍ ഉണ്ടായ ആ വേദന ലോകത്തെ മറ്റൊരു അമ്മയ്ക്കും ഉണ്ടാകരുതെന്നും ക്രിസ്റ്റി പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mother’s horror after toddler’s ‘stomach ache’ is life-threatening battery lodged in her throat, London, News, Health, Health & Fitness, Hospital, Treatment, Protection, Child, World.

Powered by Info News For You

Comments
Post a Comment