ബി എസ് എന്‍ എല്‍ ജീവനക്കാര്‍ക്ക് ഇത്തവണ ഓണം 'പരിധിക്കു പുറത്ത്; ശമ്പളം മുടങ്ങിയിട്ട് 2 മാസം; എന്ന് കിട്ടുമെന്ന കാര്യത്തില്‍ യാതൊരു നിശ്ചയവുമില്ല
കോട്ടയം: (www.kvartha.com 10.09.2019) കേരളത്തിലെ ബി എസ് എന്‍ എല്‍ ജീവനക്കാര്‍ക്ക് ഇത്തവണ ഓണം 'പരിധിക്കു പുറത്താകും'. ഓണം, ബാങ്ക് അവധികള്‍ വരുന്നതിനാല്‍ ഈ ആഴ്ച മുഴുവനും ശമ്പളം കിട്ടുമെന്ന പ്രതീക്ഷ ജീവനക്കാര്‍ക്ക് തീരെയില്ല. ഇത് രണ്ടാം മാസമാണ് ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത്.
കേരളം ഉള്‍പ്പെടെ ഒരു സര്‍ക്കിളുകളിലും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. എന്നാല്‍ എന്നു കിട്ടുമെന്ന കാര്യത്തില്‍ യാതൊരു നിശ്ചയവും ജീവനക്കാര്‍ക്കില്ല. ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ എം ടി എന്‍ എല്‍ ജീവനക്കാര്‍ക്കും കഴിഞ്ഞ രണ്ടുമാസമായി ശമ്പളം മുടങ്ങിയിരിക്കയാണ്. കേരളത്തിലെ ഉള്‍പ്പെടെ ബി എസ് എന്‍ എല്‍ കരാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ ആറുമാസമായി കരാര്‍ത്തുക കിട്ടുന്നില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബി എസ് എന്‍ എല്ലിനായുള്ള രക്ഷാ പാക്കേജ് ഈ മാസം മൂന്നാം ആഴ്ചയോടെ നടപ്പാക്കിയേക്കും. 4 ജി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണു തുടങ്ങുക. ബി എസ് എന്‍ എല്‍ എം ടി എന്‍ എല്‍ എന്നിവയുടെ ആസ്തി ബാധ്യതകള്‍ പുതിയ കമ്പനിയിലേക്ക് (എസ്പിവി) മാറ്റുന്ന നടപടിയും ആരംഭിക്കും. കേന്ദ്രമന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ രക്ഷാ പാക്കേജ് നിര്‍ദേശങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയിരുന്നു.
4ജി സ്‌പെക്ട്രം അനുവദിക്കുന്നതു സംബന്ധിച്ച നിയമ പ്രശ്‌നങ്ങളില്‍ തീരുമാനം വൈകുന്നതാണു നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വൈകുന്നതിനുള്ള ഒരു കാരണം. 4ജി സ്‌പെക്ട്രം ലേലത്തില്‍ ബി എസ് എന്‍ എല്‍ പങ്കെടുത്തില്ല. പ്രകൃതി വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ലേലം കൂടാതെ നല്‍കരുതെന്നു സുപ്രീംകോടതിയുടെ നിര്‍ദേശവുമുണ്ട്. 14,000 കോടി രൂപയാണു ബി എസ് എന്‍ എല്ലിനു 4ജി ലഭ്യമാക്കാന്‍ ചെലവു പ്രതീക്ഷിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BSNL facing challenge in crediting month's salary on Aug 30: Source, Kottayam, News, Business, Technology, BSNL, Salary, Onam, Economic Crisis, National.

Powered by Info News For You

Comments
Post a Comment