സൗദി അറേബ്യയിലെ അരാംകോയുടെ 2 എണ്ണക്കമ്പനി കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം; വന്‍ തീപിടുത്തം; ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല; പ്രതികരിക്കാന്‍ തയ്യാറാകാതെ അധികൃതര്‍
റിയാദ്: (www.,kvartha.com 14.09.2019) സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ അരാംകോയുടെ രണ്ട് എണ്ണശുദ്ധീകരണ ശാലകളില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ വന്‍ തീപിടുത്തം. സൗദി മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അബാഖൈഖ്, ഖുറൈസ് എന്നീ മേഖലകളിലുള്ള എണ്ണ ശുദ്ധീകരണ ശാലകളിലാണ് ആക്രമണം.
പ്രദേശത്തുണ്ടായ തീ അണയ്ക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ഊര്‍ജിതശ്രമം നടത്തുന്നതായും തീപിടുത്തം നിയന്ത്രണ വിധേയമാണെന്നും സൗദി മന്ത്രി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്റ്റെബിലൈസേഷന്‍ പ്ലാന്റുകളിലൊന്നാണ് അബാഖൈഖിലേതെന്നാണ് അരാംകോയുടെ വാദം. 2006 ഫെബ്രുവരിയില്‍ ഇവിടെ അല്‍ഖ്വയിദയുടെ നേതൃത്വത്തില്‍ ആക്രമണം നടന്നിരുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു.
അതേസമയം, ആക്രമണത്തിന് പിന്നിലാരെന്ന് വ്യക്തമാക്കാന്‍ സൗദി അധികൃതര്‍ തയ്യാറായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടുമില്ല. അബാഖൈഖിലും ഖുറൈസിലും ഉണ്ടായ തീപിടിത്തങ്ങളുടെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു. അബാഖൈഖിലെ ദൃശ്യങ്ങളില്‍ വെടിയൊച്ച കേള്‍ക്കാമെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഇവിടങ്ങളില്‍ നിന്നുയരുന്ന തീജ്വാലകള്‍ വളരെ ദൂരെനിന്നു തന്നെ കാണാന്‍ സാധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി വ്യക്തമല്ല. തീപിടിത്തം ഇന്ധന ഉത്പാദനത്തെ ഏതു രീതിയില്‍ ബാധിക്കുമെന്ന കാര്യവും വ്യക്തമായിട്ടില്ല. സൗദിയിലെ ഡ്രോണ്‍ ആക്രമണം മേഖലയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുമെന്നാണു കരുതുന്നത്.
യെമനിലെ ഹൂതി വിമതരുമായി സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനകള്‍ 2015 മുതല്‍ സംഘര്‍ഷത്തിലാണ്. യെമനിലെ ജനവാസ കേന്ദ്രങ്ങളില്‍ സൗദി അറേബ്യ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമായിട്ടാണ് സൗദിയിലെ വിവിധ സ്ഥലങ്ങള്‍ ആക്രമിക്കുന്നതെന്നാണ് ഹൂതികളുടെ പക്ഷം. അബഹയിലെയും ജിസാനിലെയും വിമാനത്താവളങ്ങള്‍ക്ക് നേരെ വിദൂര നിയന്ത്രിത ആളില്ലാ വിമാനം (ഡ്രോണ്‍) ഉപയോഗിച്ച് നേരത്തെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു.
നാല് വര്‍ഷം മുമ്പ് യമനില്‍ വിമത പ്രവര്‍ത്തനം നടത്തുന്ന ഹൂതികള്‍ക്കെതിരെ സൗദി അറേബ്യയുടെ സഖ്യ സേന നടപടി തുടങ്ങിയതിന് ശേഷം 230ഓളം മിസൈലുകളാണ് അവര്‍ സൗദിയിലേക്ക് പ്രയോഗിച്ചത്. എന്നാല്‍ ലക്ഷ്യമെത്തും മുമ്പ് ഭൂരിഭാഗവും മിസൈല്‍ വേധ പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് സൗദി സേന തകര്‍ത്തു. 2017ലും മക്ക ലക്ഷ്യമിട്ടെത്തിയ മിസൈലുകള്‍ തായിഫില്‍ വെച്ച് തകര്‍ത്തിരുന്നു.
സൗദി തലസ്ഥാനമായ റിയാദില്‍നിന്ന് 330 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന അബാഖൈഖ്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്റ്റെബിലൈസേഷന്‍ പ്ലാന്റാണ് ബുഖ്‌യാഖിലേതെന്നു കമ്പനി പറയുന്നു. ഒരു ദിവസം ഏഴു ദശലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയില്‍ ഇവിടെ ഉപയോഗിക്കാന്‍ സാധിക്കും.
യെമനിലെ ഹൂതി വിമതരാണ് അക്രമത്തിനു പിന്നിലെന്നു സംശയമുള്ളതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 മാര്‍ച്ച് മുതല്‍ സൗദി സഖ്യസേന വിമതര്‍ക്കെതിരെ പോരാട്ടത്തിലാണ്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ യെമന്‍ തലസ്ഥാനമായ സനാ ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Drones hit Saudi Aramco facilities, fires now under control, Riyadh, News, Saudi Arabia, attack, Media, Report, Fire, Gulf, World.

Powered by Info News For You

Comments
Post a Comment