നവകേരള പുന:സൃഷ്ടിക്കായി കുട്ടികളുടെ 2.81 കോടി; പ്രളയക്കെടുതിയില്‍ കൈത്താങ്ങേകിയ ഭാവിതലമുറയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം: (www.kvartha.com 19.09.2019) തുടര്‍ച്ചയായ രണ്ടാം തവണയാണ് പ്രളയക്കെടുതിയുടെ ദുരിതക്കയത്തില്‍ നിന്നും കേരളം കരകയറിയത്. രാഷ്ട്രീയ-സാമൂഹിക സംഘടനകളും ക്ലബ്ബുകളും പ്രളയദുരിതാശ്വാസത്തിനായി കൈമെയ് മറന്ന് ഇറങ്ങിത്തിരിച്ചതോടെയാണ് രണ്ടാംതവണയും ഐതിഹാസികമായി കേരളം പ്രളയത്തെ അതിജീവിച്ചത്. പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങേകിയ കുട്ടികള്‍ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ കുട്ടികള്‍ 2.81 കോടി രൂപ സംഭാവനയായി നല്‍കിയതായി മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സ്‌കൂളുകളില്‍ സ്ഥാപിച്ച ബോക്‌സുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്രയും തുക ശേഖരിച്ചതെന്നും എന്‍എസ്എസ്, എസ്പിസി, എന്‍സിസി, ജെആര്‍സി, സ്‌കൗട്ട് ഐന്‍ഡ് ഗൈഡ്‌സ് തുടങ്ങിയ ക്ലബ്ബുകള്‍ സ്‌കൂളില്‍ നിന്ന് പിരിച്ച തുകയ്ക്ക് പുറമെയാണിതും മുഖ്യമന്ത്രി വ്യക്തമാക്കി.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
നാടിന്റെ ഉയര്‍ച്ചക്ക് അഭിമാനത്തോടെ നമ്മുടെ കുട്ടികള്‍ സംഭാവന നല്‍കിയത് 2.81 കോടി രൂപ. നമ്മുടെ സ്‌കൂളുകളില്‍ സ്ഥാപിച്ച ബോക്‌സുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്രയും തുക ശേഖരിച്ചത്.

അതാത് സ്‌കൂളുകള്‍ നേരിട്ട് തന്നെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ചിട്ടുണ്ട്. ഇതിനു പുറമേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്‍എസ്എസ്, എസ്പിസി, എന്‍സിസി, ജെആര്‍സി, സ്‌കൗട്ട് ഐന്‍ഡ് ഗൈഡ്‌സ് തുടങ്ങി വിവിധ സ്‌കൂള്‍ ക്ലബ്ബുകള്‍ മുഖേനയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്കിയിട്ടുണ്ട്. നിരവധി കുട്ടികള്‍ ഇതല്ലാതെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. അതിനും പുറമെയാണ് ഇത്രയും വലിയ തുക സമാഹരിച്ചത്. ഈ മഹദ് പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായ കുട്ടികളേയും അതിന് അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകരേയും അനദ്ധ്യാപകരേയും രക്ഷിതാക്കളേയും അഭിനന്ദിക്കുന്നു. വലിയ മാതൃകയാണ് നമ്മുടെ കുട്ടികള്‍ കാണിച്ചു തരുന്നത്. അവര്‍ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Chief Minister, Pinarayi vijayan, Children, CM Appreciates Children for Contributing to CMDRF


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?