പാക് അധീന കശ്മീരില്‍ വന്‍ ഭൂകമ്പം; 26 പേര്‍ മരിച്ചു; 300ലേറെ പേര്‍ക്ക് പരിക്ക്; ഭൂചലനത്തില്‍ വിറച്ച് ഡല്‍ഹിയും

ഇസ്ലാമാബാദ്: (www.kvartha.com 25.09.2019) പാക് അധീന കശ്മീരിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 26 പേര്‍ മരിച്ചു. 300ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയതായി പാക് കാലാവസ്ഥാവിഭാഗം അറിയിച്ചു. എന്നാല്‍ 7.1 തീവ്രതയുള്ള ഭൂകമ്പമാണുണ്ടായതെന്നാണ് ശാസ്ത്രമന്ത്രി ഫവാദ് ചൗധരി പറഞ്ഞത്.

പാക് അധീന കശ്മീരിലെ ന്യൂ മിര്‍പുര്‍ ആണ് പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ഭൂഗര്‍ഭശാസ്ത്ര സര്‍വേ അറിയിച്ചു. പഞ്ചാബ് പ്രവിശ്യയിലെ പര്‍വതപ്രദേശ നഗരമായ ജെഹ്‌ലമിന്നടുത്ത് ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂകമ്പബമുണ്ടായത്.


പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലും പെഷവാര്‍, റാവല്‍പിണ്ടി, ലാഹോര്‍ എന്നീ നഗരങ്ങളിലും കുലുക്കം അനുഭവപ്പെട്ടു. മിര്‍പുരില്‍ നിരവധി വീടുകള്‍ പൂര്‍ണമായും ഒരു പള്ളി ഭാഗികമായും തകര്‍ന്നു. ഝെലം നദിയിലുള്ള കനാല്‍ തകര്‍ന്ന് പരിസരപ്രദേശങ്ങള്‍ മുങ്ങി. റോഡുകള്‍ തകര്‍ന്നു. പാക് അധീന കശ്മീരില്‍ രക്ഷാപ്രവര്‍ത്തനത്തിന് സേനയെ രംഗത്തിറക്കിയിട്ടുണ്ട്.

അതേസമയം തലസ്ഥാനമായ ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കുലുക്കം അനുഭവപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Pakistan, New Delhi, Earth Quake, News, Dead, 26 Killed, Over 300 Injured after Earthquake Rocks North Pakistan, Tremors Felt in Parts of India


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?