വടക്കന്‍ കേരളത്തില്‍ 22മുതല്‍ മഴ കനക്കും: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം (www.evisionnews.co): വടക്കന്‍ കേരളത്തില്‍ 22 മുതല്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇതുവരെ സംസ്ഥാനത്തു ലഭിച്ചത് കാലവര്‍ഷക്കാലത്ത് സാധാരണ കിട്ടേണ്ട ശരാശരിയെക്കാള്‍ 13ശതമാനം കൂടുതല്‍ മഴയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലയിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തവും അതിശക്തവും അതിതീവ്രവുമായി പെയ്തും കലങ്ങിമറിഞ്ഞും ക്ഷോഭിച്ചുമുള്ള മഴക്കാലം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോഴും കേരളതീരത്തിനടുത്ത് അറബിക്കടലില്‍ പതിവില്‍ കവിഞ്ഞ ചൂടു തുടരുകയാണ്. ഇടവപ്പാതിയുടെ പകുതിയോടെ തണുത്തു തുടങ്ങാറുള്ള കടല്‍ ഇത്തവണ പെരുമഴക്കാലത്തും അളവില്‍ കവിഞ്ഞ ചൂടിലായിരുന്നു. സാധാരണ ഈ സീസണില്‍ ഒരു ഡിഗ്രി വരെ ചൂട് കുറയും. എന്നാല്‍ കടലിന്റെ വടക്ക്- മധ്യഭാഗത്ത് ചൂട് കുറഞ്ഞിട്ടുണ്ട്
Powered by Info News For You

Comments
Post a Comment