പാലായില്‍ ആദ്യമണിക്കൂറുകളില്‍ 22 ശതമാനം പോളിങ്; വെളിച്ചക്കുറവ് മൂലം വോട്ടിങ് യന്ത്രം കൃത്യമായി കാണാന്‍ കഴിയുന്നില്ലെന്ന് വോട്ടര്‍മാര്‍; 101 ശതമാനം വിജയം ഉറപ്പാണെന്ന് മാണി സി കാപ്പന്‍
പാലാ: (www.kvartha.com 23.09.2019) പാലായില്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകളില്‍ 22 ശതമാനം പോളിങ് രേഖപ്പെടുത്തി. പത്തു മണിവരെയുള്ള കണക്കാണിത്. അതിനിടെ തെരഞ്ഞെടുപ്പു കമ്മിഷന്റെ ആപ്ലിക്കേഷന്‍ പോള്‍ മാനേജര്‍ പണിമുടക്കിയതിനാല്‍ പോളിങ് ശതമാനത്തിന്റെ കണക്ക് കൃത്യമായി ലഭിക്കുന്നില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനും യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. തന്റെ കുടുംബത്തോടൊപ്പമാണ് മാണി സി കാപ്പന്‍ വോട്ട് ചെയ്യാന്‍ എത്തിയത്.
ഒന്നാമത് വോട്ട് ചെയ്യാന്‍ എത്തിയത് തെരഞ്ഞെടുപ്പില്‍ ഒന്നാമതാകാന്‍ പോകുന്നതിന്റെ സൂചനയാണെന്നും പാലായില്‍ ഇത്തവണ താന്‍ ഒന്നാമനാകുമെന്നും 101 ശതമാനം വിജയം ഉറപ്പാണെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു. അതേസമയം പാലായില്‍ 100 ശതമാനം വിജയം കരസ്ഥമാക്കാന്‍ സാധിക്കുമെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് ടോമും പറഞ്ഞു.
അതിനിടെ ചില ബൂത്തുകളില്‍ വെളിച്ചക്കുറവ് മൂലം വോട്ടിങ് യന്ത്രം കൃത്യമായി കാണാന്‍ കഴിയുന്നില്ലെന്ന് ജോസ് കെ മാണി പരാതി ഉന്നയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍, എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍ ഹരി എന്നിവരടക്കം 13 പേരാണു മത്സര രംഗത്തുള്ളത്. വോട്ടെടുപ്പ് വൈകിട്ട് ആറുമണി വരെ തുടരും.
ആറുമണിക്ക് ക്യൂവില്‍ എത്തുന്ന അവസാന വോട്ടര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും. 1,79,107 വോട്ടര്‍മാര്‍ 176 പോളിങ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും. 87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതാ വോട്ടര്‍മാരുമാണ് പാലാ മണ്ഡലത്തില്‍. 1,557 പേര്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ വഴി വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് ബാലറ്റ് പേപ്പറാണ് നല്‍കിയത്.
മണ്ഡലത്തില്‍ 212 വോട്ടിംഗ് യന്ത്രങ്ങളാണ് തയാറാക്കിയിട്ടുള്ളത്. പാലായില്‍ രണ്ട് ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകളായി കണക്കാക്കിയിട്ടുള്ളത്. മല്ലികശേരി സെന്റ് ഡൊമിനിക് സാവിയോ യു പി സ്‌കൂളിലെ 159, 160 എന്നീ നമ്പറുകളിലുള്ള ബൂത്തുകളാണിവ. ഈ ബൂത്തുകളിലെ നടപടികള്‍ വീഡിയോ റെക്കോര്‍ഡിങ് വഴി രേഖപ്പെടുത്തും. വരുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് മൂന്ന് മുന്നണികളും പാലാ ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്.
കഴിഞ്ഞ 13 തെരഞ്ഞെടുപ്പുകളിലും പാലായെ പ്രതിനിധീകരിച്ച കെ എം മാണിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Voting begins in Pala, Badharghat assembly constituencies, News, By-election, Trending, Winner, Voters, Complaint, Kerala.

Powered by Info News For You

Comments
Post a Comment