നിരപരാധിയായ യുവാവിനെ മോഷണക്കേസില്‍ കുടുക്കി; ജയിലില്‍ കിടത്തിയത് 21 ദിവസം; കുറ്റക്കാരായ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: (www.kvartha.com 03.09.2019) നിരപരാധിയായ യുവാവിനെ മോഷണക്കേസില്‍ കുടുക്കി 21 ദിവസം ജയിലില്‍ കിടത്തിയ കേസില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. തിരുവനന്തപുരം വെള്ളറട സ്റ്റേഷനിലെ മുന്‍ സിഐയ്ക്കും എസ്‌ഐയ്ക്കുമെതിരെയാണു നടപടി.

തിരുവനന്തപുരം സ്വദേശി റെജിനെയാണ് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചത്. റെജിയുടെ നിരപരാധിത്വം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മോഷണ കുറ്റത്തിന് പോലീസെടുത്ത കേസില്‍ വിചാരണ റദ്ദാക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. യുവാവിന്റെ നിരപരാധിത്വം മനോരമ ന്യൂസ് ആണ് പുറത്തുകൊണ്ടുവന്നത്. ഇതോടെയാണ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്.

2 police officers suspended on a fake case against the youth, Thiruvananthapuram, News, Local-News, Crime, Criminal Case, theft, Police, Suspension, Kerala

മോഷണക്കേസില്‍ 21 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ചശേഷം ജാമ്യത്തിലിറങ്ങിയ റെജിന്‍ പരാതിയുമായി മനോരമ ന്യൂസിനെ സമീപിക്കുകയായിരുന്നു. 2017 ഒക്ടോബറില്‍ വെള്ളറടയിലെ രണ്ട് കടകളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് റെജിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. നാലു ദിവസത്തോളം തന്നെ പോലീസ് കസ്റ്റഡിയില്‍ വച്ചു മര്‍ദിച്ചതായും റെജിന്‍ പരാതിപ്പെട്ടിരുന്നു.

പരാതി വാര്‍ത്തയായതോടെ സ്‌പെഷല്‍ ബ്രാഞ്ചും ക്രൈം ബ്രാഞ്ചും സംഭവത്തില്‍ അന്വേഷണം നടത്തുകയും റെജിനെതിരായ തെളിവുകള്‍ കെട്ടച്ചമച്ചതാണെന്ന് വ്യക്തമാവുകയും ചെയ്തു. ഒരു പഞ്ചായത്ത് മെമ്പറാണ് റെജിനെതിരെ മൊഴി നല്‍കിയതെന്നാണു വിവരം.

അന്നത്തെ തിരുവനന്തപുരം വെള്ളറട സിഐയും നിലവില്‍ തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിലെ ജി അജിത് കുമാര്‍, അന്ന് എസ്‌ഐയും ഇപ്പോള്‍ കൊല്ലം പുത്തൂരില്‍ സിഐയുമായ വിജയകുമാര്‍ എന്നിവരെയാണ് അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ട് സസ്‌പെന്‍ഡ് ചെയ്തത്. ഇവരുടെ വീഴ്ചയെക്കുറിച്ച് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 police officers suspended on a fake case against the youth, Thiruvananthapuram, News, Local-News, Crime, Criminal Case, theft, Police, Suspension, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?