2013-ലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്തു; സുപ്രീംകോടതിയില്‍ ഇനിമുതല്‍ സിംഗിള്‍ ബെഞ്ച് കേസുകളും


ന്യൂഡെല്‍ഹി: (www.kvartha.com 21.09.2019) കേസുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാനും വേഗം തീര്‍പ്പാക്കാനുമായി സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായി ഇനി മുതല്‍ സിംഗിള്‍ ബെഞ്ച് കേസ് പരിഗണിക്കും.
ഒരു ജഡ്ജി മാത്രമുള്ളതാണ് സിംഗിള്‍ ബെഞ്ച്.

അതത് സമയത്ത് ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുന്ന കേസുകളും സിംഗിള്‍ ബെഞ്ചിനു കേള്‍ക്കാം. ഇതിനായി 2013-ലെ സുപ്രീംകോടതി ചട്ടങ്ങളാണ് ഭേദഗതിചെയ്തത്.

കേസുകള്‍ ഒരു കോടതിയില്‍നിന്ന് മറ്റൊന്നിലേക്കു മാറ്റാനുള്ള അപേക്ഷകള്‍ (ട്രാന്‍സ്ഫര്‍ പെറ്റിഷന്‍), ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിലെ ജാമ്യാപേക്ഷകള്‍, എന്നിവയാണ് ഒരു ജഡ്ജിമാത്രമുള്ള ബെഞ്ച് പരിഗണിക്കുക.

ഇതുവരെ രണ്ടംഗ, മൂന്നംഗ ബെഞ്ച് ആയിരുന്നു ഇത്തരം അപേക്ഷകള്‍ പരിഗണിച്ചിരുന്നത്. സിംഗിള്‍ ബെഞ്ചിലെ ജഡ്ജിയെ നിയോഗിക്കുന്നതും ചീഫ് ജസ്റ്റിസായിരിക്കും.

News, National, India, New Delhi, Supreme Court of India, Case, Judge, Chief Justice, Single Bench, Single Bench in Supreme Court A Judge-Only Bench is the Quickest Solution to Pending Cases

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, New Delhi, Supreme Court of India, Case, Judge, Chief Justice, Single Bench, Single Bench in Supreme Court A Judge-Only Bench is the Quickest Solution to Pending Cases


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?