ഇന്ത്യന്‍ കുട്ടികള്‍ വിസ്മയിപ്പിക്കുന്നു; അണ്ടര്‍ 18 സാഫ് കപ്പ് കിരീടം ഇന്ത്യയ്ക്ക്

ന്യൂഡല്‍ഹി: (www.kvartha.com 30.09.2019) ഫുട്‌ബോളില്‍ ഇന്ത്യന്‍ കുട്ടികള്‍ വിസ്മയിപ്പിക്കുന്നു. അണ്ടര്‍ 18 സാഫ് കപ്പ് ഫുട്‌ബോളില്‍ കിരീടം നേടിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. കലാശപ്പോരില്‍ ബംഗ്ലാദശിനെ 2-1ന് മറികടന്നാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. ആദ്യമായാണ് സാഫ് കപ്പ് ണണ്ടര്‍-18 വിഭാഗത്തില്‍ ഇന്ത്യ കപ്പുയര്‍ത്തുന്നത്.

നേപ്പാളിലെ കാഠ്മണ്ഡു ഹാല്‍ചോക് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരില്‍ രണ്ടാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. വിക്രം പ്രതാപ് സിങ്ങിന്റെ ഉജ്ജ്വല ഗോളിലാണ് ഇന്ത്യ മുന്നില്‍കയറിയത്. 40ാം മിനിറ്റില്‍ യാസര്‍ അറാഫത്ത് നേടിയ ഗോളിലൂടെ ബംഗ്ലാദേശ് ഒപ്പംപിടിച്ചു. സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ച മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് രവി ബഹാദൂര്‍ റാണയാണ് ഇന്ത്യക്കായി വിജയഗോള്‍ നേടിയത്.


ഈയിടെ അണ്ടര്‍ 15 സാഫ് കപ്പ് ഫുട്‌ബോളിലും ഇന്ത്യ കപ്പുയര്‍ത്തിയിരുന്നു. കഴിഞ്ഞയാഴ്ച അണ്ടര്‍ 16 എഎഫ്‌സി ചാമ്ബ്യന്‍ഷിപ്പിന് അനായാസം യോഗ്യത ഉറപ്പാക്കിയതും ഇന്ത്യന്‍ ഫു്ടബോളിന് മധുരമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Kerywords: National, New Delhi, News, Football, India, India Beat Bangladesh in Tight Contest to Lift Maiden SAFF-18 Title


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?