മൊബൈല്‍ കടയുടെ ചുമര്‍ തുരന്ന് 17 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു; സി സി ടി വിയില്‍ പതിഞ്ഞ മുഖംമൂടിധാരിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു

മഞ്ചേശ്വരം: (https://ift.tt/2Zx28aa) മൊബൈല്‍ കടയുടെ ചുമര്‍ തുരന്ന് 17 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. ഹൊസങ്കടിയിലെ മുത്തലിബിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ അപകടമുണ്ടായത്. മൊത്തം 1,80,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്.

മുഖംമൂടി ധരിച്ച മോഷ്ടാവിന്റെ ചിത്രം കടയില്‍ സ്ഥാപിച്ച സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Manjeshwaram, Mobile Phone, Robbery, Crime, 17 Mobile phones robbed from Shop
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?