ഇന്ത്യ ലോകകപ്പില്‍ കളിക്കുമെന്ന് പിള്ളേരുടെ കളി പറയുന്നു; അണ്ടര്‍-16 ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ ബഹ്‌റൈനെ അഞ്ചുഗോളിന് തകര്‍ത്ത് ഇന്ത്യന്‍ കുട്ടികള്‍; രണ്ട് മത്സരങ്ങളിലായി അടിച്ചുകൂട്ടിയത് 10 ഗോളുകള്‍

താഷ്‌കന്റ്: (www.kvartha.com 21.09.2019) അണ്ടര്‍-16 ഏഷ്യാ കപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഉസ്‌ബെസ്‌ക്കിസ്താനില്‍ വെള്ളിയാഴ്ച്ച നടന്ന കളിയില്‍ കരുത്തരായ ബഹ്‌റൈനെയാണ് ിന്ത്യ തകര്‍ത്തുവിട്ടത്. മറുപടിയില്ലാത്ത അഞ്ചുഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. രണ്ട് മത്സരങ്ങളിലായി 10 ഗോളുകളാണ് ഇന്ത്യന്‍ കുട്ടികള്‍ അടിച്ചുകൂട്ടിയത്. ആദ്യ മത്സരത്തില്‍ തുര്‍ക്ക്‌മെനിസ്താനെയും എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഉസ്‌ബെകിസ്താനാണ് ഇന്ത്യയുടെ എതിരാളി. ഉസ്‌ബെകിസ്താനെതിരെ ഫലം സമനിലയായാല്‍ പോലും ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഏഷ്യന്‍ കപ്പിന് യോഗ്യത നേടും. മികച്ച നാല് ഗ്രൂപ്പ് റണ്ണേഴ്‌സ് അപ്പും യോഗ്യത നേടും എന്നതിനാല്‍ ഇന്ത്യയുടെ ഏഷ്യന്‍ കപ്പ് യോഗ്യത ഏതാണ്ട് ഉറച്ച മട്ടാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Bahrain, India, Uzbekisthan, Tashkant, India Thrash Bahrain in Second Match of AFC U-16 Championships Qualifiers


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?