കാസര്‍കോട് ഗവ. കോളജിലെ അക്രമം: 15പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഗവ. കോളജിലെ അക്രമ സംഭവവുമായി ബന്ധപ്പെട്ട് 15പേര്‍ക്കെതിരെ കേസെടുത്തു. എസ്.എഫ്.ഐ പ്രവര്‍ത്തകനും ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ ചെറുവത്തൂര്‍ കൊവ്വലിലെ സിദ്ധാര്‍ത്ഥന്റെ (17) പരാതിയിലാണ് കണ്ടാലറിയാവുന്ന 15ഓളം എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് കോളജില്‍ ഇരുവിഭാഗം തമ്മില്‍ അക്രമമുണ്ടായത്. പുറത്തുനിന്നുള്ളവരും കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരും ചേര്‍ന്ന് വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് എം.എസ്.എഫ് ആരോപണം.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?