14കാരിയെ കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; മൃതദേഹം വികൃതമാക്കപ്പെട്ടനിലയില്‍; അയല്‍ക്കാരന്‍ അറസ്റ്റില്‍

ഝാന്‍സി: (www.kvartha.com 02.09.2019) 14കാരിയെ കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, മൃതദേഹം വികൃതമാക്കപ്പെട്ടനിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഝാന്‍സിയിലെ ജലാവുണില്‍ ഞായറാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍ക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷം മാത്രമേ മരണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ. ദളിത് വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

Uttar Pradesh: Dalit girl killed, eyes gouged out in Jalaun, News, Local-News, Molestation, Crime, Criminal Case, Dead Body, Police, Complaint, National

ജലാവുണ്‍ ജില്ലയിലെ അറ്റ എന്ന സ്ഥലത്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു പെണ്‍കുട്ടി. ശനിയാഴ്ച വൈകുന്നേരം പുറത്ത് ജോലി ആവശ്യത്തിനായി പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കണ്ണ് ചൂഴ്‌ന്നെടുത്തതിനൊപ്പം, മൃതദേഹത്തിന്റെ വസ്ത്രങ്ങളും വലിച്ചുകീറിയതായി പോലീസ് കണ്ടെത്തി.

ഇത് ക്രൂരമായ ലൈംഗിക പീഡനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ അയല്‍ക്കാരനെതിരെ നേരത്തെ തന്നെ ഒരു പീഡനക്കുറ്റം നിലവിലുള്ളതായി പോലീസ് പറയുന്നുണ്ട്. കൂടാതെ, ഇയാള്‍ തന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയേയും ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Uttar Pradesh: Dalit girl killed, eyes gouged out in Jalaun, News, Local-News, Molestation, Crime, Criminal Case, Dead Body, Police, Complaint, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?