വിനോദസഞ്ചാരബോട്ട് കീഴ്‌മേല്‍ മറിഞ്ഞു; 13 പേര്‍ മരിച്ചു; 37 പേരെ കാണാതായി; അപകടമുണ്ടായത് നദിയില്‍ വിനോദയാത്രാ ബോട്ടുകള്‍ക്കുള്ള വിലക്ക് നീക്കിയ അതേ ദിവസം
അമരാവതി: (www.kvartha.com 16.09.2019) ആന്ധ്രപ്രദേശില്‍ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 13 പേര്‍ മരിച്ചു. 37 പേരെ കാണാതായി. ഗോദാവരി നിദിയില്‍ ഞായറാഴ്ച്ച ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. 63 വിനോദയാത്രക്കാരുമായി ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍നിന്ന് പാപ്പിക്കൊണ്ടലു മലയിലേക്ക് പുറപ്പെട്ട സംസ്ഥാന ടൂറിസം വകുപ്പിന്റെ ബോട്ടാണ് ദേവിപട്ടണത്തിന് സമീപം അപകടത്തില്‍പ്പെട്ടത്. 23 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ലൈഫ് ജാക്കറ്റുകള്‍ ധരിച്ച യാത്രക്കാരാണ് രക്ഷപ്പെട്ടത്. ദേശീയ ദുരന്തനിവാരണസേനയും ്ഗ്നിശമനസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മഴയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വിനോദയാത്ര ബോട്ടുകള്‍ ഇവിടെ തത്കാലം സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു. നിയന്ത്രണം ഒഴിവാക്കിയ അതേ ദിവസമാണ് അപകടമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഗോദാവരി നദിയില്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ ബോട്ടുകളുടെയും ലൈസന്‍സ് പിന്‍വലിച്ച മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി എല്ലാ ബോട്ടുകളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Andhra Pradesh, News, Boat Accident, Dead, Injured, Andhra Pradesh: 13 dead as tourist boat capsizes in Godavari

Powered by Info News For You

Comments
Post a Comment