എടിഎം ഇടപാട് പരാജയപ്പെട്ട് പണം നഷ്ടപ്പെട്ടാല്‍ കോളടിച്ചു! അഞ്ചുദിവസത്തിനകം ബാങ്ക് തുക തിരികെ നിക്ഷേപിച്ചില്ലെങ്കില്‍ പിന്നീടുള്ള ഓരോദിവസവും ഉപഭോക്താക്കള്‍ക്ക് 100 രൂപ വെച്ച് പിഴയൊടുക്കാന്‍ ഉത്തരവ്
മുംബൈ: (www.kvartha.com 22.09.2019) ഇനിമുതല്‍ എടിഎം ഇടപാട് പരാജയപ്പെട്ട് പണം നഷ്ടപ്പെട്ടാല്‍ കോളടിച്ചു. എടിഎം ഇടപാട് പരാജയപ്പെടുകയും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്താല്‍ അഞ്ചുദിവസത്തിനകം ബാങ്ക് തുക തിരികെ നിക്ഷേപിക്കണമെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടിരിക്കുന്നത്. സമയപരിധി കഴിഞ്ഞാല്‍ ഓരോ ദിവസത്തിനും 100 രൂപ വീതം ഇടപാടുകാര്‍ക്ക് ബാങ്കുകള്‍ പിഴ നല്‍കണം.
ഒന്നിലേറെ ബാങ്ക് അക്കൗണ്ടുകള്‍ വഴി കേന്ദ്രീകൃത ഇടപാട് നടത്താന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനായ യുപിഐ(യൂനിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്), പണവിനിമയ വെബ്‌സൈറ്റുകള്‍ (ഡിജിറ്റല്‍ വാല?റ്റ്), ഐഎംപിഎസ് (ഇമീഡിയറ്റ് പേമെന്റ് സര്‍വ്വിസ്) എന്നിവ വഴി ഇടപാടുകള്‍ പരാജയപ്പെടുകയും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്താല്‍ 24 മണിക്കൂറിനകം പണം തിരികെ നിക്ഷേപിക്കണം. ഇ-വാലറ്റ് വഴിയുള്ള ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ കടയുടമയ്ക്കാണ് ബാങ്ക് പണം നല്‍കേണ്ടതെന്നും റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിച്ചു. എടിഎം അടക്കം പരാജയപ്പെടുന്ന ഇടപാടുകളുടെ പൂര്‍ണ ഉത്തരവാദിത്തം ഇനിമുതല്‍ ബാങ്കുകള്‍ക്കും അതത് സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ആയിരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Mumbai, News, Bank, ATM, RBI, Account, Money, RBI announces new guidelines for 'failed' ATM transactions

Powered by Info News For You

Comments
Post a Comment