ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കാത്തിരിക്കുന്നത് 1000 രൂപ പിഴ മാത്രമല്ല; 3 മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനൊപ്പം മറ്റ് പിഴകളും
ന്യൂഡല്‍ഹി: (www.kvartha.com 06.09.2019) ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് 1000 രൂപ പിഴ മാത്രമല്ല, മൂന്നു മാസത്തേക്ക് ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യും. കേന്ദ്ര ഗതാഗത മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കും.
കാറില്‍ 14 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ മുന്‍സീറ്റിലിരുത്തിയാല്‍ പിഴ അടക്കേണ്ടത് 1000 രൂപ . കുട്ടികള്‍ക്കു പ്രത്യേക സീറ്റ് ഇല്ലാതെയുള്ള യാത്രയ്ക്കും പിഴ 1000 രൂപ. എല്ലാ നിയമലംഘനങ്ങള്‍ക്കുമുള്ള ഏറ്റവും കുറഞ്ഞ പിഴ നിരക്കുകളാണ് പുറപ്പെടുവിച്ചതെന്നും സംസ്ഥാനങ്ങള്‍ക്ക് അതിന്റെ പത്തിരട്ടി വരെ നിശ്ചയിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
കാലാവധി കഴിഞ്ഞാലും ഒരു മാസം വരെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കാമെന്ന ഇളവും ഇനിയില്ല. പുതുക്കുന്നതു കാലാവധി കഴിഞ്ഞാണെങ്കില്‍ 1000 രൂപ പിഴയുമുണ്ട്. കാലാവധി കഴിഞ്ഞ് അഞ്ചു വര്‍ഷം വരെ പിഴയടച്ചു പുതുക്കാമായിരുന്നത് ഒരു വര്‍ഷമായി ചുരുക്കി. അതു കഴിഞ്ഞാല്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റിനു ഹാജരാകണം. പ്രവാസികളെയാണ് നിയമം കൂടുതല്‍ വെട്ടിലാക്കുന്നത്.
അതേസമയം കാലാവധി തീരുന്നതിന് ഒരു മാസം മുന്‍പേ ലൈസന്‍സ് പുതുക്കാമായിരുന്നത് ഇനി ഒരു വര്‍ഷം മുന്‍പേ പുതുക്കാം. പുതുക്കുന്ന ലൈസന്‍സിന്റെ കാലാവധി 50 വയസ്സ് വരെയില്ല, ഇനി 40 വയസ്സ് വരെ മാത്രം. ട്രാന്‍സ്‌പോര്‍ട്ട് വാഹന ലൈസന്‍സ് കാലാവധി മൂന്നു വര്‍ഷമായിരുന്നത് അഞ്ചു വര്‍ഷമാക്കി. ലൈസന്‍സ് പുതുക്കല്‍ സുഗമമാക്കാന്‍ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.
പുതിയ നിയമം ബാധകമാക്കിയ ശേഷമുള്ള ആദ്യ നാലു ദിവസം ഏറ്റവുമധികം പിഴ ഈടാക്കിയത് ഒഡീഷയില്‍ 88,90,107 രൂപ. ഹരിയാനയില്‍ 52,32, 650 രൂപ. ഭുവനേശ്വറില്‍ ഒരാഴ്ച മുന്‍പ് 25,000 രൂപയ്ക്കു വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് ഓട്ടോയില്‍ രേഖകളില്ലാതെ മദ്യപിച്ചു പോയ ആള്‍ക്കു പിഴ 47,500 രൂപ . ഹരിയാനയില്‍ 15,000 രൂപയ്ക്കു വാങ്ങിയ ഇരുചക്രവാഹനത്തില്‍ രേഖകളും ഹെല്‍മറ്റും ഇല്ലാതെ പോയതിനു കിട്ടിയത് 23,000 രൂപ പിഴ. സിഗ്‌നല്‍ ലംഘിക്കുകയും രേഖകളില്ലാതെ വാഹനം ഓടിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവര്‍ക്കു കിട്ടി 37,000 രൂപ പിഴ.
അതേസമയം ബംഗാള്‍, മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങള്‍ നിയമം തല്‍ക്കാലം നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചു. കേന്ദ്രം നിയമം പാസാക്കിയെങ്കിലും ഓരോ സംസ്ഥാനവും വിജ്ഞാപനം ഇറക്കണം.
പുതുതായി ഉള്‍പ്പെടുത്തിയവ ഉള്‍പ്പെടെ ചില പ്രധാന നിയമലംഘനങ്ങളും പിഴയും താഴെ:
*രജിസ്‌ട്രേഷനില്ലാതെ വാഹന ഉപയോഗം: ആദ്യ തവണ 2000- 5000 രൂപ പിഴ; രണ്ടാം തവണ ഒരു വര്‍ഷം വരെ തടവോ 500- 10,000 രൂപ വരെയോ പിഴ.
*രജിസ്‌ട്രേഷന് അപേക്ഷിക്കാതിരുന്നാല്‍ (ഡീലര്‍): വാര്‍ഷിക റോഡ് നികുതിയുടെയോ ആജീവനാന്ത നികുതിയുടെയോ 15 ഇരട്ടി (ഏതാണോ അധികം)
*വാഹനത്തിന്റെ വശങ്ങളിലേക്കോ മുന്‍, പിന്‍ഭാഗങ്ങളിലേക്കോ ലോഡ് തള്ളിനിന്നാല്‍: 20,000 രൂപയും അധിക ലോഡ് ഇറക്കാനുള്ള ചെലവും.
*രജിസ്‌ട്രേഷന് അപേക്ഷ നല്‍കാതിരുന്നാല്‍ (ഉടമ): വാര്‍ഷിക റോഡ് നികുതിയുടെ അഞ്ചിരട്ടിയോ ആജീവനാന്ത നികുതിയുടെ മൂന്നിലൊന്നോ (ഏതാണോ അധികം)
*ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തര സര്‍വീസ് വാഹനങ്ങള്‍ക്ക് തടസ്സം: 10,000 രൂപയോ ആറു മാസം വരെ തടവോ
*നിര്‍മാണപ്പിഴവ്, അനധികൃത രൂപാന്തരവും വില്‍പനയും: ഒരു വര്‍ഷം വരെ തടവ് അല്ലെങ്കില്‍ ഒരു ലക്ഷം രൂപ വീതം പിഴ (നിര്‍മാതാക്കള്‍ക്ക്)
*റോഡ് നിര്‍മാണത്തിലെ അപാകത അപകട കാരണമായാല്‍ ഒരു ലക്ഷം രൂപ വരെ.
*റോഡ് നിയന്ത്രണങ്ങളുടെ ലംഘനം: 500 രൂപ
*വാഹനത്തിന് നിയമവിരുദ്ധ രൂപാന്തരം: ആറു മാസം വരെ തടവോ 5000 രൂപ വീതം പിഴയോ
*25,000 രൂപയുടെ വണ്ടി, 47,500 രൂപ പിഴ
*വാഹനങ്ങള്‍ക്കു നിശ്ചിത പരിധിയിലും വലുപ്പം: 5000 രൂപ
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Delhi traffic police cops to pay double fine for violating Motor Vehicles Act, New Delhi, News, Traffic Law, bike, Passengers, Children, Driving Licence, National.

Powered by Info News For You

Comments
Post a Comment