നാവിഗേഷന്‍ ചാര്‍ട്ടില്ല; ഡല്‍ഹിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട ഗോ എയറിന്റെ വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി: (www.kvartha.com 17.08.2019) വെള്ളിയാഴ്ച പറയുന്നുയര്‍ന്ന ഗോ എയറിന്റെ വിമാനം നാവിഗേഷന്‍ ചാര്‍ട്ടില്ലാത്തതിനാല്‍ തിരിച്ചിറക്കി. രാവിലെ 7.15ന് പറന്നുയര്‍ന്ന വിമാനം 9.30നാണ് തിരിച്ചിറക്കിയത്. ഡല്‍ഹിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന വിമാനമാണ് ഇറക്കിയത്. വിമാനത്തില്‍ 146 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

News, India, New Delhi, Bangkok, Flight, Passengers, Go Air Flight Makes U-Turn To Delhi. Crew Didn't Have Navigation Charts

ഡല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്നതിനു ശേഷമാണ് ബാങ്കോക്കിലേക്കുള്ള നാവിഗേഷന്‍ ചാര്‍ട്ടില്ലെന്ന കാര്യം വിമാന ജീവനക്കാര്‍ മനസ്സിലാക്കിയത്. ഇതേ തുടര്‍ന്ന് അല്‍പ സമയത്തിനുള്ളില്‍ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.

നേരത്തെ ഡല്‍ഹിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെടാനിരുന്ന വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അവസാന നിമിഷം എയര്‍ലൈന്‍ അധികൃതര്‍ മാറ്റുകയായിരുന്നു. അതിനു പകരം എത്തിച്ച വിമാനത്തില്‍ നാവിഗേഷന്‍ ചാര്‍ട്ടില്ല എന്ന് ജീവനക്കാര്‍ പരിശോധിച്ചില്ല. ഇത് ശ്രദ്ധിക്കാത്തത് കാരണം നാവിഗേഷന്‍ ചാര്‍ട്ടില്ലാതെ വിമാനം പറന്നുയര്‍ന്നു. തിരിച്ച് ഇറക്കിയ വിമാനം ഉച്ചയ്ക്കു ശേഷം വീണ്ടും പുറപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, India, New Delhi, Bangkok, Flight, Passengers, Go Air Flight Makes U-Turn To Delhi. Crew Didn't Have Navigation Charts


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?