വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുള്ള അവധി ട്യൂഷന്‍ സെന്ററുകള്‍ക്കും മതപാഠശാലകള്‍ക്കും ബാധകം; വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ബാലാവകാശ കമ്മീഷന്‍

കോഴിക്കോട്: (www.kvartha.com 15.08.2019) സംസ്ഥാനത്തും ജില്ലകളിലുമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള അവധികള്‍ സണ്‍ഡേ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മതപാഠശാലകള്‍ എന്നിവയ്ക്ക് കൂടി ബാധകമാണെന്ന് ബാലാവകാശ കമ്മീഷന്‍. ഇത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും കമ്മഷന്‍ മുന്നറിയിപ്പ് നല്‍കി. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷാണ് ഇക്കാര്യം അറിയിച്ചത്.

കുന്ദമംഗലം സ്വദേശി നൗഷാദ് തെക്കയില്‍ ബാലവകാശ കമ്മീഷന്‍ ചെയര്‍മാന് നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, Education, Leave, Child Rights Commision, Leave for educational institutions is Applicable for tuition Centres and Madrasas also; Says Child Rights Commission


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?