ഡല്‍ഹി യൂണിവേഴ്‌സിറ്റി ക്യാമ്പസിന് പുറത്ത് സവര്‍ക്കരുടെ പ്രതിമ; സവര്‍ക്കര്‍ക്കൊപ്പം ഭഗത് സിങ്ങും സുഭാഷ് ചന്ദ്രബോസും; അധികൃതര്‍ അനുമതി നിഷേധിച്ചിട്ടും പ്രതിമ സ്ഥാപിച്ചത് എബിവിപി; പ്രതിഷേധവുമായി ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍

ന്യൂഡല്‍ഹി: (www.kvartha.com 21.08.2019) ഡല്‍ഹി യൂണിവേഴ്‌സിറ്റി ക്യാമ്പസിന് പുറത്ത് സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ച് എബിവിപി പ്രവര്‍ത്തകര്‍. സര്‍വര്‍ക്കര്‍ക്കൊപ്പം സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്ങ് എന്നിവരുടെ പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെയാണ് നോര്‍ത്ത് ക്യാമ്പസിലുള്ള ആര്‍ട്ട്‌സ് ഫാക്കല്‍റ്റിക്ക് പുറത്ത് എബിവിപി പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നത്. അധികൃതരുടെ അനുമതിയില്ലാതെയാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

ക്യാംപസിലെ ഗേറ്റിന് പുറത്താണ് പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും പ്രതിമ സ്ഥാപിക്കുന്നതിന് അനുമതി തേടി നിരവധി തവണ കോളേജ് അധികാരികളെ സമീപിച്ചെങ്കിലും അനുമതി ലഭിക്കാതെ വന്നതോടെയാണ് പ്രതിമ സ്ഥാപിച്ചതെന്നുമാണ് എബിവിപിയുടെ വാദം. അതേസമയം സംഭവത്തില്‍ പ്രതിഷേധവുമായി ഐസ, എസ്എഫ്‌ഐ, ഡിഎസ്‌യു, പച്ചാസ് തുടങ്ങിയ ഇടതുവിദ്യാര്‍ത്ഥി സംഘടനകളും കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐയും രംഗത്തുവന്നിട്ടുണ്ട്. 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, New Delhi, University, ABVP, Politics, statue, VD Savarkar, ABVP leaders install statues of Savarkar's statue in DU's north campus, attract criticism


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?