ദക്ഷിണ്‍ ഡയര്‍- ക്രോസ് കണ്‍ട്രി കാര്‍ റാലിയില്‍ മൂസ ഷരീഫ് സഖ്യത്തിന് മൂന്നാം കിരീടം

കാസര്‍കോട് (www.evisionnews.co): ബാംഗ്ലൂരില്‍ നിന്ന് ആരംഭിച്ച് ഹൂബ്ലിയില്‍ സമാപിച്ച അഞ്ചു ദിവസം നീണ്ട ദക്ഷിണ്‍ ഡയര്‍- ക്രോസ് കണ്‍ട്രി കാര്‍ റാലിയില്‍ മൂസാ ഷരീഫ്- ഗൗരവ് ഗില്‍ സഖ്യം മൂന്നാം കിരീടം നേടി.ദക്ഷിണേന്ത്യയിലെ ഏറെ പ്രസിദ്ധവും അതിലേറെ സാഹസികതയും നിറഞ്ഞ റാലിയാണ് ദക്ഷിണ്‍ ഡയര്‍-ക്രോസ്സ് കണ്‍ട്രി കാര്‍ റാലി.2000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഏറെ ദുഷ്‌കരമായ പാതയിലൂടെയുള്ള ഈ റാലി മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് കടന്ന് പോയത്. നിശ്ചിത ദൂരം നാല് പകലുകളിലായിസഞ്ചരിച്ച് എതിരാളികളെ

എട്ടു മിനുറ്റ് 48 സെക്കന്റ് എന്ന മാര്‍ജിനില്‍ ബഹുദൂരം പിന്നിലാക്കിയാണ് മൂസാ ഷരീഫ്- ഗൗരവ് ഗില്‍ സഖ്യം ഓവറോള്‍ കിരീട നേട്ടം കൊയ്തത്. മഹീന്ദ്രഎക്സ്. യു.വി -500 കാര്‍ ഉപയോഗിച്ച് മഹീന്ദ്ര അഡ്വെഞ്ചര്‍- ജെ.കെ ടയര്‍ ടീമിനെ പ്രതിനിധീകരിച്ചാണ് ഈ സഖ്യം കളത്തിലിറങ്ങിയത്.

മത്സരിച്ച മൂന്ന് ദക്ഷിണ്‍ ഡയര്‍ ക്രോസ് കണ്‍ട്രി റാലിയിലും ജേതാക്കളാവുക എന്ന ബഹുമതിയും ഇതോടെ ഈ സഖ്യത്തിന് സ്വന്തമായി. 2012, 2018 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് ദക്ഷിണ്‍ ഡയര്‍ ക്രോസ്സ് കണ്‍ട്രി റാലിയില്‍ ഇവര്‍ വെന്നിക്കൊടി പാറിച്ചത്. ഏഴാം ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം ലക്ഷ്യമിടുന്ന ഇന്ത്യന്‍ കാര്‍ റാലി സര്‍ക്യൂട്ടിലെ മികച്ച ജോഡികളായ മൂസാ ഷരീഫ്- ഗൗരവ് ഗില്‍ സഖ്യം അടുത്ത ആഴ്ച കോയമ്പത്തൂരില്‍ നടക്കുന്നദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ് 2019ന്റെ രണ്ടാം റൗണ്ടില്‍ മത്സരിക്കാനുള്ള തയാറെടുപ്പിലാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?