തൃശ്ശൂര്‍ കൂരിക്കുഴിയില്‍ കടലില്‍ അജ്ഞാത ബോട്ടുകള്‍: തീരത്ത് അതീവ ജാഗ്രത

തൃശ്ശൂര്‍ (www.evisionnews.co): കയ്പ്പമംഗലം കൂരിക്കുഴിയില്‍ കടലില്‍ അജ്ഞാത ബോട്ടുകള്‍ എത്തിയതായി സൂചന. കയ്പമംഗലം പൊലീസ് പരിധിയിലെ കൂരിക്കുഴി കമ്പനിക്കടവിലാണ് സംശയകരമായ നിലയില്‍ മൂന്ന് ബോട്ടുകള്‍ കണ്ടെന്ന് തീരദേശ സംരക്ഷണ സമിതി അംഗങ്ങളാണ് അറിയിച്ചു. ഇതിനെതുടര്‍ന്ന് പൊലീസും ഫിഷറീസ് വകുപ്പും തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് പെരിഞ്ഞനം വാസ്‌കോ ബീച്ച് മുതല്‍ ബോട്ടുകള്‍ കണ്ടത്. കരയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ഉള്ളിലായിട്ടായിരുന്നു ബോട്ടുകളെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.ഫിഷറീസ് വകുപ്പിന്റെ ബോട്ട് തെരച്ചില്‍ നടത്തുന്നത് കണ്ട് ബോട്ടുകള്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് പോയെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
രാത്രി പത്തര മണി വരെ തെരച്ചില്‍ നടത്തിയെങ്കിലും ഫിഷറീസ് വകുപ്പിന്റെ ബോട്ടിന് അജ്ഞാത ബോട്ടുകളുടെ സമീപമെത്താനായില്ല. മൂന്നു ബോട്ടില്‍ ഒരെണ്ണം ലൈറ്റ് ഓഫ് ചെയ്യുകയും പിന്നെ കാണാതാവുകയും ചെയ്‌തെന്ന് കടലോര ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
Powered by Info News For You
Comments
Post a Comment