ട്രെയിന്‍ ശുചിമുറി ക്ലോസെറ്റില്‍ കാല്‍ കുടുങ്ങി, നിലവിളിച്ച് യാത്രക്കാരന്‍, രക്ഷകരായി ആര്‍ പി എഫ്
മലപുറം:(www.kasargodvartha.com 26/08/2019) ട്രെയിന്‍ യാത്രയ്ക്കിടെ ശുചിമുറിയുടെ ക്ലോസറ്റിനുള്ളില്‍ കാല്‍ കുടുങ്ങി പുറത്ത് കടക്കാനാകാത്ത യാത്രക്കാരനെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. നിലമ്പൂര്‍കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍ അങ്ങാടിപ്പുറത്തു വച്ചാണു സംഭവം. ട്രെയിന്‍ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് ശുചിമുറിയില്‍ കയറിയ വടക്കാഞ്ചേരി സ്വദേശിയായ മധ്യവയസ്‌കനാണ് അപകടത്തില്‍പെട്ടത്. കാല്‍ ക്ലോസറ്റിലേക്കു വഴുതി വീഴുകയായിരുന്നു.
ഇതോടെ ശുചിമുറിയുടെ വാതില്‍ തുറകാനാകാതെയായി. തുടര്‍ന്ന് ശുചിമുറിക്കുള്ളില്‍ നിന്നും യാത്രക്കാരന്‍ നിലവിളിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിനില്‍ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥരായ ഹെഡ് കോണ്‍സ്റ്റബിള്‍ അശോകന്‍, കോണ്‍സ്റ്റബിള്‍ സണ്ണി എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ശുചിമുറിയുടെ പുറംഭാഗത്തെ ചില്ല് എടുത്തുമാറ്റി. ഇതുവഴി മരക്കമ്പ് ഉപയോഗിച്ച് വാതില്‍ തുറന്ന് അകത്തു കയറിയാണ് യാത്രക്കാരനെ രക്ഷപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Malappuram, Kerala, Train, RPF, Accident,Man's leg stuck in train closet

Powered by Info News For You

Comments
Post a Comment