തേങ്ങ സ്‌ഫോടകവസ്തുക്കളുടെ പട്ടികയിലോ?; തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലക്കില്‍ പ്രതിഷേധിച്ച് മലയാളി യാത്രക്കാര്‍, എയര്‍ ഇന്ത്യയുടെ നടപടിയില്‍ ഉടന്‍ പരിഹാരം കാണാമെന്നുറപ്പ് നല്‍കി വ്യോമയാനമന്ത്രി
ന്യൂഡല്‍ഹി: (www.kvartha.com 02.08.2019) എയര്‍ ഇന്ത്യ വിമാനസര്‍വീസുകളില്‍ തേങ്ങയും വെളിച്ചെണ്ണയും വിലക്കുള്ള വസ്തുക്കളുടെ പട്ടികയില്‍. സ്വകാര്യ വിമാനസര്‍വീസുകളില്‍ അനുവദിച്ചിരിക്കേ എയര്‍ ഇന്ത്യയില്‍ മാത്രമാണ് തേങ്ങക്കും വെളിച്ചെണ്ണക്കും വിലക്ക്. തേങ്ങയും വെളിച്ചെണ്ണയും മലയാളികളുടെ നിത്യോപയോഗ വസ്തു എന്നിരിക്കെ സ്‌ഫോടകവസ്തുക്കളുടെ പട്ടികയില്‍പ്പെടുത്തിയ എയര്‍ ഇന്ത്യയുടെ നടപടി മലയാളി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കയാണ്.
ജൂണ്‍ 29ന് കോഴിക്കോട്-മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്തവര്‍ക്ക് തേങ്ങയും വെളിച്ചെണ്ണയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. വിലക്കിനെക്കുറിച്ച് അറിവില്ലെന്ന് മന്ത്രി പ്രതികരിച്ചപ്പോള്‍ തേങ്ങ വിലക്കിക്കൊണ്ടുള്ള എയര്‍ ഇന്ത്യയുടെ ഉത്തരവ് എം.പി. കെ. മുരളീധരന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ വിലക്കിനെക്കുറിച്ച് പരിശോധിച്ചു തിരുത്താമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി.
ഉത്സവ-വിശ്വാസച്ചടങ്ങുകളിലും സാംസ്‌കാരിക വിവിധ പരിപാടികളിലുമൊക്കെ ഒഴിച്ചുകൂടാനാവാത്തതും എല്ലാ രാജ്യക്കാരും ഭക്ഷിക്കുന്നതുമാണ് തേങ്ങയെന്ന് കെ. മുരളീധരന്‍ എം.പി. മന്ത്രിക്കു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. പൊതുവായി ഉപയോഗിക്കുന്ന ഫലവര്‍ഗങ്ങളെ സ്‌ഫോടകവസ്തുവും വിമാനത്താവളത്തിലെ സുരക്ഷാസംവിധാനത്തില്‍ വേര്‍തിരിച്ചറിയാന്‍ ഒരു ബുദ്ധിമുട്ടുമില്ലാത്ത സാഹചര്യത്തില്‍. സ്‌ഫോടകവസ്തു പട്ടികയില്‍ നിന്നു തേങ്ങ ഒഴിവാക്കാന്‍ ചരക്കുഗതാഗത സര്‍വീസിലെ ജനറല്‍ മാനേജര്‍ക്കു നിര്‍ദേശം നല്‍കണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.
തീപിടിക്കാനുള്ള സാധ്യതയുള്ളതിനാലാണ് നിലവില്‍ കൊപ്ര വിമാനങ്ങളില്‍ അനുവദിക്കാത്തത്. അതേ സമയം വിലക്കുള്ള വസ്തുക്കളുടെ പട്ടികയില്‍ തേങ്ങയും വെളിച്ചെണ്ണയും ഉള്‍പ്പെടുത്തിയതിന് കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ യാത്രക്കാര്‍ക്ക് വിശദീകരണം നല്‍കിയില്ല.
മറ്റു സ്വകാര്യവിമാനങ്ങളില്‍ തേങ്ങയും വെളിച്ചെണ്ണയും കൈയില്‍ പിടിക്കുന്ന ബാഗില്‍ അനുവദിക്കാറില്ലെങ്കിലും ബാഗേജില്‍ വിലക്കിയിരുന്നില്ല. ഇക്കാര്യം ഇതിനെക്കുറിച്ച് യാത്രക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. വിലക്കേര്‍പ്പെടുത്തിയതിനെക്കുറിച്ച് വേറെ വിശദീകരണങ്ങള്‍ നല്‍കാതെ എയര്‍ ഇന്ത്യയുടെ പ്രതിഷേധ നടപടി. മലയാളികളുടെ ബുദ്ധിമുട്ടു പരിഹരിക്കാന്‍ ഉടന്‍ ഇടപെടാമെന്നു വ്യോമയാനമന്ത്രി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Air India, Malayalees, Airport, Aviation, Explosives, Passengers, Air India coconut list of explosive materials

Powered by Info News For You

Comments
Post a Comment