ജോഗോ ബൊണീറ്റോയുടെ നാട്ടില്‍ നിന്നും ജയ്‌റോ റോഡ്രിഗസെത്തുന്നു; ഐഎസ്എല്ലിനൊരുങ്ങി കൊമ്പന്മാര്‍

കൊച്ചി: (www.kvartha.com 22.08.2019) ജോഗോ ബൊണീറ്റോയുടെ നാടായ ബ്രസീലില്‍ നിന്ന് കേരളാ ബ്ലാസ്‌റ്റേര്‍സിന് പുതിയ സൈനിംഗ്. ബ്രസീലുകാരന്‍ ജയ്‌റോ റോഡ്രിഗസാണ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറൊപ്പിട്ടത്. പെലെയും നെയ്മറും കളിച്ചുവളര്‍ന്ന ബ്രസീല്‍ ക്ലബ് സാന്റോസ് എഫ്‌സിയുടെ പ്രതിരോധനിരക്കാരനായിരുന്നു ഈ ഇരുപത്താറുകാരന്‍.

അമേരിക്ക എഫ്‌സി, ബോട്ടേവ് വ്രാറ്റ്‌സാ, ട്രോഫെന്‍സ്, നെഫ്റ്റ്ചി ബകു, സെപഹാന്‍, പേര്‍സേലാ എന്നീ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ജപ്പാന്‍ ക്ലബ് മോന്റെ യമഗതയ്ക്കായാണ് ബൂട്ടുകെട്ടിയത്. ഒക്ടോബര്‍ 22നാണ് ഐഎസ്എല്‍ ആരംഭിക്കുന്നത്.


Keywords: Sports, News, Kerala, Kerala Blasters, Kochi, Brazil, Football Player, Kerala Blasters Signed Brazilian Player Jairo Rodriguez


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?