നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ വ്യാജ അന്വേഷണ സംഘം; മലയാളികള്‍ ഉള്‍പ്പെട്ട സംഘം മംഗളൂരുവില്‍ പിടിയില്‍, പോലീസ് പരിശോധന നടത്തിയത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്

മംഗളൂരു: (www.kvartha.com 17.08.2019) നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ വ്യാജ അന്വേഷണ സംഘം മംഗളൂരുവില്‍ പിടിയിലായി. മലയാളികള്‍ ഉള്‍പ്പെട്ട സംഘം പോലീസ് പരിശോധനയിലാണ് പിടിയിലായത്. അഞ്ച് മലയാളികളും നാല് കര്‍ണാടക സ്വദേശികളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ സംഘം ഹോട്ടലില്‍ മുറി എടുത്തിരുന്നു. ഇവിടെ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്.

ഈ പേരില്‍ ബോര്‍ഡ് വെച്ചിരുന്ന ഇവരുടെ വാഹനവും പോലീസ് പിടികൂടിയിട്ടുണ്ട്. എന്തിനാണ് സംഘം മംഗളൂരുവില്‍ എത്തിയത് എന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പിന് ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ പോലീസ് മംഗളൂരുവില്‍ പരിശോധന നടത്തിയത്. ഈ തെരച്ചിലിലാണ് വ്യാജ അന്വേഷണ സംഘം പിടിയിലായത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Karnataka, Mangalore, Police, Case, Fake, Hotel, police caught fake team who acted as National Crime Investigation Bureau


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?