ജമ്മു കശ്മീര്‍ പ്രമേയത്തിലും സംസ്ഥാന പുനഃസംഘടനാ ബില്ലിന്മേലും ലോക്‌സഭയില്‍ ചര്‍ച്ച; ചര്‍ച്ചയ്ക്കിടെ അമിത് ഷായും അധീര്‍ രഞ്ജന്‍ ചൗധരിയും തമ്മില്‍ വാക്കുതര്‍ക്കം; കശ്മീര്‍ പ്രമേയം കീറിയെറിഞ്ഞ കേരള എം പിമാര്‍ക്ക് സ്പീക്കറുടെ ശാസന
ന്യൂഡെല്‍ഹി: (www.kvartha.com 06.08.2019) ജമ്മു കശ്മീര്‍ പ്രമേയത്തിലും സംസ്ഥാന പുനഃസംഘടനാ ബില്ലിന്മേലും ലോക്‌സഭയില്‍ ചര്‍ച്ച ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. കഴിഞ്ഞദിവസം രാജ്യസഭയില്‍ പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെയാണ് അമിത് ഷ വളരെ ഭംഗിയായി വിഷയം അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിനു ലോക്‌സഭയില്‍ കാര്യങ്ങള്‍ എളുപ്പമാണ്.
എന്നാല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ അമിത് ഷായും കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും തമ്മില്‍ വാക്കുതര്‍ക്കം നടന്നു. ബിജെപി-കോണ്‍ഗ്രസ് എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജെഡിയു, ഇടത് പാര്‍ട്ടികള്‍ തുടങ്ങിയവരാണ് ബില്ലിനെ എതിര്‍ക്കുന്നത്. പ്രദേശിക പാര്‍ട്ടികള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം കക്ഷികള്‍ സര്‍ക്കാരിനൊപ്പമാണ്.
അതേസമയം തിങ്കളാഴ്ച സഭയില്‍ കശ്മീര്‍ പ്രമേയം കീറിയെറിഞ്ഞ കേരള എംപിമാരായ ഹൈബി ഈഡനെയും ടി.എന്‍.പ്രതാപിനെയും സ്പീക്കര്‍ ചേംബറിലേക്ക് വിളിപ്പിച്ച് ശാസിച്ചു. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
ജമ്മു കശ്മീരില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജമ്മു സര്‍വകലാശാലയടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചൊവ്വാഴ്ചയും പ്രവര്‍ത്തിക്കില്ല. നിരോധനാജ്ഞ തുടരുകയാണ്.
ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നു നിയന്ത്രണരേഖയില്‍ സംയമനം പാലിക്കണമെന്നു യുഎസും യുഎന്നും നിര്‍ദേശിച്ചു. കശ്മീരിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കശ്മീര്‍ വിഷയം തീര്‍ത്തും ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ അറിയിച്ചതായും യുഎസ് വിദേശകാര്യ മന്ത്രാലയ വക്താവ് മോര്‍ഗന്‍ ഒര്‍ട്ടാഗസ് പറഞ്ഞു.
മേഖലയിലെ സംഘര്‍ഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക്കും പറഞ്ഞു. യുഎന്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളോടു വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച കശ്മീര്‍ വിഷയത്തില്‍ ആശയവിനിമയം നടത്തിയിരുന്നു.
അതിനിടെ, പാകിസ്ഥാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനവും ചൊവ്വാഴ്ച ചേരുന്നുണ്ട്. കശ്മീരില്‍ ഇന്ത്യ നടത്തിയ ഇടപെടലിനെ പാകിസ്ഥാന്‍ ശക്തമായി അപലപിച്ചിരുന്നു. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jammu & Kashmir LIVE updates: PoK, Aksai Chin part of J&K, says Amit Shah in Lok Sabha, New Delhi, News, Politics, Lok Sabha, Trending, Jammu, Kashmir, National.

Powered by Info News For You

Comments
Post a Comment