കാണാതായ യുവസംവിധായകനെ കൊടകരയില്‍ നിന്ന് കണ്ടെത്തി
തൃശ്ശൂര്‍: (www.kvartha.com 08.08.2019) കഴിഞ്ഞ ദിവസം കാണാതായ യുവസംവിധായകന്‍ നിഷാദ് ഹസനെ കൊടകരയില്‍ നിന്ന് കണ്ടെത്തി. അക്രമിസംഘം മര്‍ദിച്ച് തട്ടിക്കൊണ്ടുപോയെന്ന് കാട്ടി നിഷാദിന്റെ കുടുംബം കഴിഞ്ഞദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒപ്പമുണ്ടായിരുന്ന അധ്യാപികയായ ഭാര്യയെ അടിച്ചുവീഴ്ത്തിയാണ് നിഷാദിനെ കാറില്‍ കടത്തിക്കൊണ്ടുപോയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അതിനിടെ അക്രമികളില്‍ നിന്നും രക്ഷപ്പെട്ട നിഷാദ് ഇപ്പോള്‍ ചികിത്സയിലാണെന്നും സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
പാവറട്ടിയില്‍നിന്ന് ഗുരുവായൂരിലേക്കുള്ള യാത്രാമധ്യേയായിരുന്നു അക്രമികള്‍ നിഷാദിനെ മര്‍ദിച്ചശേഷം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ പേരാമംഗലം പോലീസ് കേസെടുത്തിരുന്നു. ബുധനാഴ്ച രാവിലെ അഞ്ചുമണിയോടെ ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായല്‍ ഭാഗത്തുവെച്ച് മുഖംമൂടി ധരിച്ച് വാഹനത്തിലെത്തിയ മൂന്നുപേരാണ് തങ്ങളെ ആക്രമിച്ചതെന്ന് നിഷാദിന്റെ ഭാര്യ പ്രതീക്ഷ പറഞ്ഞു.
പ്രതീക്ഷയേയും അക്രമികള്‍ മര്‍ദിച്ചിരുന്നു. കഴുത്തിന് പരിക്കേറ്റ പ്രതീക്ഷ അമല ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം വീട്ടിലെത്തി. ചിയ്യാരം സ്വദേശിയായ നിഷാദ് സംവിധാനം ചെയ്ത 'വിപ്ലവം ജയിക്കാനുള്ളതാണ്' എന്ന സിനിമ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട നേര്‍ച്ചകള്‍ക്കായി പാവറട്ടി പള്ളിയില്‍നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു ദമ്പതികള്‍അക്രമിക്കപ്പെട്ടത്. കുഞ്ഞിനെ നിഷാദിന്റെ മാതാവിന്റെ കയ്യിലാക്കിയാണ് ദമ്പതികള്‍ യാത്രതിരിച്ചത്.
നിഷാദ് ഓടിച്ചിരുന്ന കാറിനെ മറികടന്ന് വാഹനം നിര്‍ത്തിയ ശേഷം മുഖംമൂടി ധരിച്ചിറങ്ങിയ സംഘം അദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. തടയാന്‍ ചെന്ന പ്രതീക്ഷയെ സംഘം മുഖത്തടിച്ചു വീഴ്ത്തി. അടിയുടെ ആഘാതത്തില്‍ പ്രതീക്ഷ അടുത്തുള്ള ചാലിനു സമീപത്തേക്ക് തെറിച്ചുവീണു. എണീറ്റുവരുന്നതിന് മുമ്പുതന്നെ അക്രമിസംഘം കടന്നുകളഞ്ഞുവെന്ന് പ്രതീക്ഷ പറഞ്ഞു. പ്രതീക്ഷയാണ് പോലീസിനെ വിവരമറിയിച്ചത്.
നല്ല മയക്കത്തിലായിരുന്നതിനാല്‍ വാഹനം തിരിച്ചറിഞ്ഞില്ലെന്നും മുഖംമൂടി ധരിച്ചിരുന്നതിനാല്‍ അക്രമിസംഘത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും പ്രതീക്ഷ പോലീസിനോട് പറഞ്ഞു.
സിനിമയുടെ റിലീസ് സംബന്ധിച്ച തിരക്കായിരുന്നതിനാല്‍ കുറച്ചു ദിവസമായി നിഷാദുമായി കാര്യമായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പ്രതീക്ഷ പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ട സുഹൃത്തുക്കള്‍ ചിത്രീകരണ സമയം മുതല്‍ നിഷാദിന്റെ വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു. നിഷാദ് യാത്രാവിവരം ആരോടെങ്കിലും പറഞ്ഞിരുന്നതായി അറിയില്ലെന്നും പ്രതീക്ഷ പറഞ്ഞു. പ്രതീക്ഷക്ക് ജോലിക്ക് പോവാനുള്ള സൗകര്യത്തിനാണ് ഇരുവരും യാത്ര അതിരാവിലെയാക്കിയത്.
സിനിമ നിര്‍മിക്കാമെന്ന് ആദ്യമേറ്റ സി. രണദേവ് എന്നയാളുമായി നിഷാദ് തര്‍ക്കത്തിലായിരുന്നു. നിഷാദിനെതിരേ രണദേവ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ജൂലായ് 26-ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് സ്റ്റേ മൂലം ഓഗസ്റ്റ് രണ്ടാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. സംഭവങ്ങള്‍ക്കു പിന്നില്‍ മുന്‍ നിര്‍മാതാവാണെന്ന് ആരോപിച്ച് ചൊവ്വാഴ്ച നിഷാദ് ഫെയ്‌സ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
സിനിമ തിയേറ്ററുകളിലെത്തിച്ചതിന്റെ വിജയാഘോഷം ബുധനാഴ്ച തൃശ്ശൂരില്‍ വെച്ച് നടത്താനും നിഷാദും കൂട്ടുകാരും തീരുമാനിച്ചിരുന്നു. രണ്ടു മണിക്കൂര്‍കൊണ്ട് ഒറ്റ ഷോട്ടില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന യു.ആര്‍.എഫ്. റെക്കോഡും സിനിമയ്ക്ക് ലഭിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Police found director Nishad Hassan from Kodakara, Thrissur, News, Trending, Missing, Director, Cinema, Police, Complaint, Kerala.

Powered by Info News For You

Comments
Post a Comment