സന്ദര്‍ശക വിസയില്‍ ജോലി ലഭിക്കുമെന്ന ട്രാവല്‍ ഏജന്‍സികളുടെ വാഗ്ദാനത്തില്‍ കുടുങ്ങി വഞ്ചിതരാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു; നോര്‍ക്ക
തിരുവനന്തപുരം: (www.kvartha.com 14.08.2019) സന്ദര്‍ശക വിസയില്‍ ജോലി ലഭിക്കുമെന്ന വാഗ്ദാനത്തില്‍ കുടുങ്ങി വഞ്ചിതരാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരികയാണെന്ന് നോര്‍ക്ക റൂട്ട്‌സ് സ്ഥാപനം അറിയിച്ചു. ഗള്‍ഫ് മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്.
കുടുംബ വിസ മുഖേനയോ ടൂറിസ്റ്റ് വിസ ഉപയോഗിച്ചോ ഒമാനിലെത്തുന്ന മലയാളികള്‍ക്ക്, ജോലി ചെയ്ത ശമ്പളം ലഭിക്കാതെ വരുന്ന സംഭവങ്ങള്‍ നിരവധിയാണെന്നും നോര്‍ക്ക അറിയിച്ചു. ഇവരില്‍ പലരും നിര്‍മാണ തൊഴിലിലും മറ്റും ഏര്‍പ്പെടുന്നവരാണ്. സന്ദര്‍ശക വിസ വഴി ജോലി ലഭിക്കില്ലെന്ന കാര്യം മറച്ചുവച്ചുകൊണ്ടാണ് ട്രാവല്‍ ഏജന്‍സികള്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതെന്നും നോര്‍ക്ക അധികൃതര്‍ പറയുന്നു.
ഇതിനായി ട്രാവല്‍ ഏജന്‍സികള്‍ ലക്ഷക്കണക്കിന് രൂപയാണ് ഇവരില്‍ നിന്നും കൈപ്പറ്റുന്നത്. ഏതാനും ആഴ്ചകള്‍ക്കോ, ഒരു മാസത്തേക്കോ ആയി ലഭിക്കുന്ന സന്ദര്‍ശക വിസയുടെ കാലാവധി അവസാനിച്ച് കഴിഞ്ഞാല്‍ 10 ഒമാനി റിയാല്‍(1800 രൂപ) ആണ് ഓരോ ദിവസവും പിഴയായി നല്‍കേണ്ടി വരിക. ഇങ്ങനെ ഇവിടേക്കെത്തുന്ന പലരും പണവും പാസ്‌പ്പോര്‍ട്ടും ഇല്ലാതെ തലചായ്ക്കാന്‍ സ്ഥലമില്ലാതെ പൊതു പാര്‍ക്കിലും ബസ്റ്റോപ്പിലും മറ്റും കിടക്കേണ്ടി വരുന്നു.
കണ്‍മുന്നില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സന്ദര്‍ശക വിസയില്‍ ഗള്‍ഫിലേക്കും ഒമാനിലേക്കും പോകുന്നവര്‍ അതില്‍ നിന്നും പിന്‍മാറണമെന്നും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Don't go to Oman on temporary visa says Norka, Thiruvananthapuram, News, Visa, Passport, Kerala.

Powered by Info News For You

Comments
Post a Comment