കറി വയ്ക്കാന്‍ മീന്‍ വാങ്ങി വൃത്തിയാക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച, തരിച്ച് നിന്ന് കുടുംബം

കൊച്ചി:(www.kasargodvartha.com 29/08/2019) കറി വയ്ക്കാന്‍ മീന്‍ വാങ്ങി വൃത്തിയാക്കിയപ്പോള്‍ തൊലിക്കടിയില്‍ ഞെട്ടിക്കുന്ന കാഴ്ച്ച കണ്ട് തരിച്ച് നിന്ന് കുടുംബം. വൈറ്റില കൊച്ചുവീട്ടില്‍ അഗസ്റ്റിന്റെ വീട്ടില്‍ കറിവയ്ക്കാനായി വാങ്ങിയ മീന്‍ വൃത്തിയാക്കുന്നതിനിടെയാണ് തൊലിക്കടിയില്‍ നിന്ന് ജീവനുള്ള നൂറോളം നൂല്‍പ്പുഴുക്കളെ കണ്ടെത്തിയത്. രണ്ടിഞ്ച് നീളത്തിലുള്ള പുഴുക്കളാണ് മീനിന്റെ തൊലികിടയില്‍ ഉണ്ടായത്.

News, Kochi, Kerala, Fish, Family,Worms,Worms found in fish

അഗസ്റ്റിന്റെ വീടിന്റെ സമീപത്ത് കൂടി ഇരുചക്ര വാഹനത്തില്‍ മത്സ്യ കച്ചവടം നടത്തുന്ന വ്യക്തിയില്‍ നിന്നാണ് മീന്‍ വാങ്ങിയത്. ഇയാള്‍ തോപ്പുംപടി ഹാര്‍ബറില്‍ നിന്നാണ് മീന്‍ എടുത്തതെന്നാണ് വിവരം.

പുഴുക്കളെ കണ്ട ഉടനെ തന്നെ വീട്ടുക്കാര്‍ ഡിവിഷന്‍ കൗണ്‍സിലര്‍ ബൈജു തോട്ടോളിയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അദ്ദേഹം കോപ്പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറെ വിവരമറിയിച്ചെങ്കിലും അവധി ദിവസമായതിനാല്‍ അധികൃതര്‍ പിന്നീട് വരാം എന്നറിയിച്ചു. ഉദ്യോഗസ്ഥര്‍ എത്തുന്നത് വരെ മീന്‍ സൂക്ഷിച്ചുവയ്ക്കുമെന്ന് അഗസ്റ്റിന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Fish, Family,Worms,Worms found in fish


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?