തെക്കില്‍ ആലട്ടി റോഡില്‍ മണ്ണിടിച്ചില്‍ രൂക്ഷമാകുന്നു, അപകടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം
ബന്തടുക്ക:(wwwkasargodvartha.com 28/08/2019) റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി കുന്നിടിച്ചതുമൂലം തെക്കില്‍ ആലട്ടി റോഡില്‍ മണ്ണിടിച്ചില്‍ രൂക്ഷമാകുന്നു. പുളുവിഞ്ചി പുന്നക്കാല്‍ ഭാഗത്താണ് റോഡ് വീതി വര്‍ധിപ്പിച്ചതിനു ശേഷം രൂക്ഷമായ മണ്ണിച്ചില്‍ ഉണ്ടാകുന്നത്. റോഡ് വീതി കൂട്ടുന്നതിന് വേണ്ടി റോഡരികില്‍ 5 മീറ്റര്‍ വരെ ഉയരത്തില്‍ കുന്നുകളില്‍ നിന്നും മണ്ണ് നീക്കം ചെയ്തിരുന്നു. ഇവിടെ 10 മീറ്ററില്‍ ഏറെ നീളത്തില്‍ ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.
റബര്‍ തോട്ടത്തിന് സമീപത്തു കൂടി കടന്നു പോകുന്ന റോഡില്‍ മണ്ണ് നീക്കം ചെയ്തതോടെ ഒട്ടേറെ മരങ്ങള്‍ ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്. വേര് നഷ്ടപ്പെട്ട ഏതാനും മരങ്ങള്‍ ഇതിനോടകം തന്നെ നിലം പൊത്തി. മുകളില്‍ നിന്നു മരങ്ങള്‍, വലിയ കല്ലുകള്‍ എന്നിവ താഴെ റോഡിലേക്ക് വീഴുന്നത് യാത്രക്കാര്‍, വാഹനങ്ങള്‍, വൈദ്യുത വിതരണം എന്നിവയ്ക്ക് അപകടം ഉണ്ടാക്കും എന്ന ഭീതിയിലാണ് പ്രദേശവാസികള്‍. അതുകൊണ്ട് തന്ന് ഇവിടെ റോഡ് അരിക് കെട്ടി അപകടം ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യവും ശക്തമാകുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Bandaduka, Kerala, Natives, Vehicles, Land slide,land slide in Thekkil Allati road

Powered by Info News For You

Comments
Post a Comment