റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മദ്യവില്‍പന സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.08.2019) റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മദ്യവില്‍പന സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ് സംഭവം. സംഘങ്ങള്‍ തമ്മില്‍ പരസ്യമായി ഏറ്റുമുട്ടിയതോടെ നാട്ടുകാരും ഓട്ടോഡ്രൈവര്‍മാരും ഇടപെട്ടു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി ഇവരെ പിടിച്ചുകൊണ്ടുപോയെങ്കിലും വഴിയില്‍ ഇറക്കിവിടുകയായിരുന്നു. പൊന്തക്കാടുകളില്‍ മദ്യം ഒളിപ്പിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നുവെങ്കിലും ഇതു പരിശോധിക്കാന്‍ പോലീസ് തയാറായില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷന്‍ പരിസരം മദ്യ- കഞ്ചാവ് വില്‍പനക്കാരുടെ കേന്ദ്രമായി മാറിയതായി നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. സമീപത്തെ കുറ്റിക്കാടുകളിലും ദ്വാരങ്ങളിലുമാണ് മദ്യവും കഞ്ചാവും ഒളിപ്പിച്ചുവെക്കുന്നത്. ആളെ പിടികൂടിയാല്‍ തന്നെ അളവില്‍ കൂടുതല്‍ കഞ്ചാവും മദ്യവും കൈവശമുണ്ടാകുന്നില്ല. ഇത് പോലീസിന് നടപടിയെടുക്കുന്നതിന് തടസമാകുന്നു. കര്‍ണാടക നിര്‍മിത വിദേശമദ്യ വില്‍പനയാണ് പൊടിപൊടിക്കുന്നത്. ഇത്തരത്തില്‍ മദ്യ വില്‍പന നടത്തുന്ന ഒട്ടേറെ സംഘങ്ങള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുണ്ടെന്നാണ് വിവരം പുറത്തുവന്നിരിക്കുന്നത്. ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് ഞായറാഴ്ച സംഘട്ടനത്തിലേക്കെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Railway station, Fight between Liquor selling gangs
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Railway station, Fight between Liquor selling gangs
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment