ബേഡഡുക്ക നാലാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് മത്സരത്തിനില്ല
ബേഡഡുക്ക: (www.kasargodvartha.com 17.08.2019) ബേഡഡുക്ക നാലാം വാര്‍ഡ് കാരക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരത്തിനില്ല. എല്‍ ഡി എഫിന്റെ എ ടി സരസ്വതി, ബി ജെ പിയുടെ ബി കവിത മോഹനന്‍ ഗദ്ദേമൂല എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പത്രിക നല്‍കിയില്ല. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം വെള്ളിയാഴ്ച അവസാനിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ കലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമേയുള്ളൂ എന്നതിനാലാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതെന്ന് കോണ്‍ഗ്രസ് ബേഡഡുക്ക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിക്കൃഷ്ണന്‍ മാടക്കല്ല് അറിയിച്ചു.
കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സെപ്റ്റംബര്‍ മൂന്നിനാണ് തിരഞ്ഞെടുപ്പ് നടക്കുക. വൈകിട്ട് നാലു മണിക്ക് പഞ്ചായത്തോഫീസിലെ സി ഡി എസ് ഹാളില്‍ ഫലം പ്രഖ്യാപിക്കും. വാര്‍ഡംഗമായിരുന്ന കൃപജ്യോതി അധ്യാപികയായി ജോലിയില്‍പ്രവേശിച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എല്‍ ഡി എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, by-election, Congress, Congress not contesting in Bedadukka ward election
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment