എടിഎം കാര്‍ഡ് കയ്യിലില്ലെങ്കിലും പണം എടുക്കാം: പത്തു ലക്ഷം 'യോനോ' കേന്ദ്രങ്ങളുമായി എസ്ബിഐ

ന്യൂഡല്‍ഹി (www.evisionnews.co): എടിഎം കാര്‍ഡ് ഇല്ലാതെ പണം എടുക്കാവുന്ന 'യോനോ കാഷ് പോയിന്റ്' എടിഎമ്മുകള്‍ എസ്ബിഐ വ്യാപകമാക്കുന്നു. 10 ലക്ഷം യോനോ പോയിന്റുകള്‍ ഒന്നര വര്‍ഷത്തിനകം സ്ഥാപിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ അറിയിച്ചു.
എസ്ബിഐക്ക് നിലവില്‍ 70,000 'യോനോ കാഷ്' എടിഎമ്മുകളുണ്ട്. മൊബൈല്‍ ഫോണുകളിലൂടെ ഉപയോഗിക്കുന്ന ആപ്പായ എസ്ബിഐ യോനോ, പണം പിന്‍വലിക്കാനും ബില്‍ അടയ്ക്കാനും കൈമാറ്റം നടത്താനുമൊക്കെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ്.
ഡെബിറ്റ് കാര്‍ഡുകള്‍ ഇല്ലാതാക്കാന്‍ നീക്കമില്ല. എന്നാല്‍ യോനോ പോലെ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ കൂടുതല്‍ വ്യാപകമാകുമ്‌ബോള്‍ സ്വാഭാവികമായും എടിഎം കാര്‍ഡ് ഉപയോഗം കുറയുമെന്ന് രജനീഷ് കുമാര്‍ പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?