കോളജിലെത്തി മകന്‍ പഠിക്കുന്നില്ലെന്ന് അമ്മ പരാതിപ്പെട്ടു; വീട്ടില്‍നിന്നു പിണങ്ങിയിറങ്ങിയ വിദ്യാര്‍ത്ഥി കടലില്‍ചാടി ജീവനൊടുക്കി

ചെന്നൈ: (www.kvartha.com 05.08.2019) കോളജിലെത്തി മകന്‍ പഠിക്കുന്നില്ലെന്ന് അമ്മ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍നിന്നു പിണങ്ങിയിറങ്ങിയ വിദ്യാര്‍ത്ഥി കടലില്‍ച്ചാടി ജീവനൊടുക്കി. ചെമ്മഞ്ചേരിയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ കേളമ്പാക്കം സ്വദേശി സുരേഷ് കുമാര്‍(19) ആണ് മരിച്ചത്.

മകന്‍ പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് രണ്ടുദിവസം മുമ്പ് വിദ്യാര്‍ഥിയുടെ അമ്മ കോളജിലെത്തി അധ്യാപകരോട് പരാതിപ്പെട്ടിരുന്നു. അതേദിവസം വീട്ടിലെത്തി സുരേഷ് ഇതിനെ കുറിച്ച് പറഞ്ഞ് അമ്മയുമായി വഴക്കിടുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. മകന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അമ്മ കേളമ്പാക്കം പോലീസ് സ്റ്റേഷനിലെത്തി പരാതിനല്‍കി.

 Chennai, News, National, Suicide, Death, Student, Police, Complaint, Mother, Engineering student committed suicide

പരാതിയുടെ അടിസ്ഥാനനത്തില്‍ സുരേഷിനായി തിരച്ചില്‍ നടത്തി. കഴിഞ്ഞദിവസം രാവിലെ കാനത്തൂരിനടുത്ത് കടല്‍ത്തീരത്ത് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai, News, National, Suicide, Death, Student, Police, Complaint, Mother, Engineering student committed suicide


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?