നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച്ച ഉച്ചയോടെ തുറക്കും, ബോഡിംഗ് പാസ് നല്‍കി തുടങ്ങി, കുടുങ്ങി കിടന്ന ആറ് വിമാനങ്ങള്‍ യാത്രക്കാരെ കയറ്റാതെ തിരിച്ചുപോയി
കൊച്ചി:(www.kasargodvartha.com 11/08/2019) കനത്തമഴയില്‍ വെള്ളം റണ്‍വെയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താല്‍കാലികമായി അടച്ചിരുന്ന നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഞായറാഴ്ച്ച ഉച്ചയ്ക്ക് വിമാനസര്‍വീസുകള്‍ പുനരാരംഭിക്കും. ഉച്ചയ്ക്കു 12നു പ്രവര്‍ത്തനസജ്ജമാകുമെന്ന് സിയാല്‍ അറിയിച്ചു. വ്യഴാഴ്ച്ച വെള്ളം കയറിയതിനാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു. പിറ്റേ ദിവസം വെള്ളം വറ്റിച്ച് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ശ്രമിച്ചെങ്കിലും റണ്‍വേയിലടക്കം വെള്ളം കയറിയതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഞായറാഴ്ച വരെ നിര്‍ത്തിവെയ്ക്കുകയായിരുന്നു.
ഇന്‍ഡിഗോ, ഗോ എയര്‍ വിമാനങ്ങള്‍ ഞായറാഴ്ച്ച പതിവു ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് നടത്തും. സര്‍വീസ് ഞായറാഴ്ച്ച പകല്‍ 3നു പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. വിമാനത്താവളത്തിലെ 2 ടെര്‍മിനലുകളിലും ഞായറാഴ്ച്ച രാവിലെ 9ന് ചെക് ഇന്‍ തുടങ്ങി. ഹെല്‍പ് ഡെസ്‌ക്: 0484-3053500, 3053000, 2610094, 2610115, 9072604009. അതേ സമയം നേരത്തെ ഇവിടെ കുടുങ്ങി പോയിരുന്ന 8 വിമാനങ്ങളില്‍ ആറെണ്ണം കഴിഞ്ഞദിവസങ്ങളിലായി യാത്രക്കാരെ കയറ്റാതെ മടങ്ങിപ്പോയി.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു കൊച്ചിയിലേക്ക് ഒഴികെയുള്ള സര്‍വീസുകളെല്ലാം പതിവുപോലെ നടന്നു. മംഗളൂരുവില്‍ സര്‍വീസുകളൊന്നും റദ്ദാക്കിയില്ല. കൊച്ചിയില്‍നിന്നുള്ള യാത്രക്കാരുമായി സൗദി എയര്‍ലൈന്‍സ് കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് അധിക സര്‍വീസ് നടത്തി. 222 യാത്രക്കാരുമായി കൊച്ചിയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം ശനിയാഴ്ച്ച ഉച്ചയ്ക്ക് 2നു കരിപ്പൂരിലെത്തി. വൈകിട്ട് 4നു ജിദ്ദയിലേക്കു തിരിച്ചുപോയി. കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ, നിര്‍മ്മാണത്തിനായി അടച്ചശേഷം ആദ്യമായാണ് വൈഡ് ബോഡി വിമാനം കോഴിക്കോട്ട് ഇറങ്ങുന്നത്. നെടുമ്പാശേരി വിമാനത്താവളം അടച്ചതിനാല്‍ തിരുവനന്തപുരം വഴി 20 അധിക സര്‍വീസുകളാണ് നടത്തിയത്. കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് തൃശ്ശൂര്‍ വരെ യാത്രാ സൗകര്യവും ഒരുക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Airport, Top-Headlines,Nedumbassery airport open on Sunday afternoon

Powered by Info News For You

Comments
Post a Comment