ഓര്‍ഡര്‍ ചെയ്ത സാന്‍വിച്ച് എത്താന്‍ വൈകി: വെയിറ്ററെ വെടിവെച്ച് കൊന്നു
(www.evisionnews.co) സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്ത ശേഷം വൈകി എത്തിച്ചതിന് ഹോട്ടല്‍ വെയിറ്ററെ വെടിവെച്ച് കൊന്നു. പാരിസിലാണ് 28കാരനായ വെയിറ്റര്‍ വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവമുണ്ടായത്. പിസയും സാന്‍വിച്ചും മാത്രം ലഭിക്കുന്ന റസ്റ്റോറന്റിലാണ് ഫ്രഞ്ച് പൗരനായ വെയിറ്റര്‍ വെടിയേറ്റ് മരിച്ചത്.
സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്ത് ഏറെ നേരം കഴിഞ്ഞാണ് വെയിറ്റര്‍ എത്തിയതെന്നാണ് ഇയാളുടെ ആരോപണം. ഭയങ്കര ദേഷ്യത്തോടെയാണ് കൊലപാതകി പെരുമാറിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വെടിയേറ്റ് വീണ വെയിറ്ററെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഏതാനും മാസങ്ങള്‍ മുമ്പാണ് ഈ റസ്റ്റോറന്റ് ആരംഭിച്ചത്.
Powered by Info News For You

Comments
Post a Comment