വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നഗരസഭ ചെയര്‍മാന്‍ തന്നെ പണിക്കിറങ്ങി
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.08.2019) നഗരഭരണം മാത്രമല്ല കോണ്‍ക്രീറ്റ് പണിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍. രോഗം തളര്‍ത്തിയ ഭാര്യ സതിയ്‌ക്കൊപ്പം പ്ലാസ്റ്റിക് കൂരയില്‍ കഴിയുന്ന മേലടുക്കത്തെ അശോകന് അന്തിയുറങ്ങാന്‍ സുമനസ്സുകള്‍ നിര്‍മ്മിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് ജോലിക്കാണ് ചെയര്‍മാന്‍ വേഷം അഴിച്ചു മാറ്റി ലുങ്കിയും ഷര്‍ട്ടുമായി തൊഴിലാളികള്‍ക്ക് ആവേശം പകര്‍ന്ന് പണിക്കിറങ്ങിയത്. ഒരു ചാക്ക് സിമന്റിന് അഞ്ച് ചട്ടി ജില്ലിയും മൂന്ന് ചട്ടി എം സാന്‍ഡും എന്ന അനുപാതത്തില്‍ കോണ്‍ക്രീറ്റ് കൂട്ട് ഉണ്ടാക്കുന്നതില്‍ തൊട്ട് സൗവ്വല്‍ ഉപയോഗിച്ച് കോരിയെടുക്കുന്നതിലും കമ്പി വിരിച്ച സ്ലാബിനു മുകളില്‍ കയറി ഇരുമ്പു ദണ്ഡു കൊണ്ട് മിശ്രിതം കുത്തി നിറയ്ക്കുന്നതിലടക്കം നഗരപിതാവിന്റെ കണ്ണ് പോയി.
അബുദാബി ഗ്ലോബല്‍ ചാരിറ്റബിള്‍ ഡ്രൈവിന്റെ ഭാഗമായി ഭാരതീയ വിദ്യാഭവന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ വി സുരേഷും ഫിസിക്കല്‍ ട്രെയിനര്‍ ഷിജിനയുമാണ് അര ലക്ഷം രൂപ ചെലവില്‍ കോണ്‍ക്രീറ്റിനാവശ്യമായ സിമന്റും മറ്റു വസ്തുക്കളും ഇറക്കി കൊടുത്തത്. കുടുംബത്തിന് കൂടി അവകാശമുണ്ടായിരുന്ന ഭൂമിയില്‍ വീട് വെക്കുന്നതിന് സര്‍ക്കാര്‍ സഹായമൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബാണ് ഭാരിച്ച സംഖ്യ ചെലവഴിച്ച് അശോകന്റെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്ത് കൊടുത്തത്. സാങ്കേതിക തടസങ്ങള്‍ നീങ്ങിയതോടെ നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ പൈരടുക്കം പ്രിസം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ നാട്ടുകാരുടെ സഹകരണത്തോടെ വീട് നിര്‍മ്മാണം ആരംഭിക്കുകയായിരുന്നു. അരയി വൈറ്റ് ആര്‍മിയുടെ പ്രവര്‍ത്തകരാണ് 2,000 മണിക്കൂറിന്റെ അധ്വാനം സേവനമായി നല്‍കി തറയുടെയും കല്‍ഭിത്തിയുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. രാവിലെ നടന്ന കോണ്‍ക്രീറ്റ് ജോലിക്ക് കൗണ്‍സിലര്‍ കെ ലത, വി സുരേഷ്, വേണു പെരളം, ജി ജയന്‍, സാലു പാര്‍ക്കോ എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kanhangad-Municipality, Municipal Chairman's help for house construction for poor
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment