ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് വാങ്ങിയതിന് സംഘ് പരിവാര്‍ നേതാവ് അറസ്റ്റില്‍

ഭോപ്പാല്‍ (www.evisionnews.co): സംഘ്പരിവാര്‍ നേതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് കൈപ്പറ്റിയ സംഭവത്തില്‍ പ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് വാങ്ങിയവര്‍ ഏത് രാഷ്ട്രീയ സംഘടനയുമായി ബന്ധപ്പെട്ടവരായാലും വെറുതെ വിടില്ലെന്ന് കമല്‍നാഥ് പറഞ്ഞു.

ഭീകരപ്രവര്‍ത്തനത്തിന് പാക് ഫണ്ട് വാങ്ങി 2017ല്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ ബജ്റംഗ്ദള്‍ നേതാവ് ബല്‍റാം സിങ്ങാണ് സമാനമായ കേസില്‍ വീണ്ടും കുടുങ്ങിയത്. ബല്‍റാമിന്റെ സംഘത്തില്‍പെട്ട സുനില്‍ സിങ്, ശുഭം മിശ്ര എന്നിവരെയും ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേരെകൂടി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. പാകിസ്താനിലുള്ളവരുമായി നിരന്തരം ബന്ധപ്പെട്ട് ഇവര്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സത്ന പൊലീസ് സംഘത്തെ പിടികൂടിയത്.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?