ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക; പ്രളയശേഷം പകര്‍ച്ചാവ്യാധിക്ക് സാധ്യത, എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം
കൊച്ചി: (www.kasargodvartha.com 12.08.2019) പ്രളയശേഷം ഏറ്റവും കൂടുതല്‍ വരാന്‍ സാധ്യതയുള്ള പകര്‍ച്ചാവ്യാധി എലിപ്പനിയാണ്. അതിന്റെ സാധ്യത മുന്നില്‍ കണ്ട് ആരോഗ്യവകുപ്പ് മുന്‍കരുതലായി നിര്‍ദേശങ്ങളും നല്‍കിട്ടുണ്ട്. പ്രളയശേഷം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരിലും കെട്ടികിടക്കുന്ന വെള്ളത്തില്‍ ജോലി ചെയ്തവരിലും പ്രത്യേകിച്ച് കര്‍ഷകര്‍, കാലികളെ വളര്‍ത്തുന്നവരിലും പനിബാധിച്ചവര്‍ ഉടന്‍ എലിപ്പനിയുടെ ചികിത്സ ആരംഭിക്കണം. കൈ-കാലുറകള്‍ ധരിക്കുകയും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കുകയും ചെയ്തതിന് ശേഷമായിരിക്കണം ഇവിടങ്ങളില്‍ വൃത്തിയാക്കേണ്ടതെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുന്നു.
ലെപ്ടോസ്പൈറ ജനുസില്‍പ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. എലിപ്പനി പടരുന്നത് രോഗം ഉള്ളതോ, രോഗാണുവാഹകരോ ആയ എലി, അണ്ണാന്‍, പശു, ആട്, നായ എന്നീ ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലരുന്നതോടെയാണ്. സാധാരണയായി ഒഴുക്കില്ലാതെ കെട്ടികിടക്കുന്ന വെള്ളത്തിലും, നനവുള്ള പ്രതലത്തിലും, ചെളിയുള്ള മണ്ണിലൂടെയും അസുഖങ്ങള്‍ പകരാന്‍ സാധ്യതയേറെയാണ്.
രോഗാണു ശരീരത്തില്‍ പ്രവേശിച്ച് നാലു മുതല്‍ 20 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. ത്വക്കുകളില്‍ ഉണ്ടായ മുറിവുകളിലൂടെയോ കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. എലിപ്പനി ഹൃദയം, കരള്‍, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളെ സാരമായി ബാധിച്ചേക്കാം. മരണം വരെ സംഭവിക്കാം.
പനി, മസിലുകളുടെ വേദന, തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ ആദ്യ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക. ശരിയായ ചികിത്സ ലഭിക്കുകയാണെങ്കില്‍ രോഗം പൂര്‍ണമായും ഭേദമാകുന്നു. സ്വയം ചികിത്സ പാടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Top-Headlines, health, Treatment, Doctor, Floodwater can also spread infectious disease

Powered by Info News For You

Comments
Post a Comment