മാനസിക പീഡനം സഹിക്കാനാവാതെ സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കിയപ്പോള്‍ സ്വീകരിച്ചില്ല; പിന്നാലെ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ട് റെയില്‍വെ
മഞ്ചേശ്വരം: (www.kvartha.com 08.08.2019) വിരമിക്കല്‍ അപേക്ഷ നല്‍കിയ സ്‌റ്റേഷന്‍മാസ്റ്ററെ റെയില്‍വേ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. മഞ്ചേശ്വരം സ്‌റ്റേഷന്‍ മാസ്റ്ററായ ആര്‍കെ ഉണ്ണികൃഷ്ണനെയാണ് റെയില്‍വേയില്‍ നിന്നും പിരിച്ചുവിട്ടത്.
അധികൃതരില്‍ നിന്നുള്ള പീഡനം സഹിക്കാനാവാതെ ജീവനക്കാരന്‍ വിരമിക്കല്‍ അപേക്ഷ നല്‍കിയത് സ്വീകരിക്കാതെ പിരിച്ച് വിടുകയായിരുന്നു. ഓള്‍ ഇന്ത്യ സ്‌റ്റേഷന്‍ മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍(എഐഎസ്എംഎ) സംഘടനയില്‍ മുന്‍ ദേശീയ പ്രസിഡന്റായിരുന്നു ഇദ്ദേഹം.
55 വയസ്സായ ഇദ്ദേഹത്തിന് 30 വര്‍ഷത്തെ സര്‍വീസുണ്ട്. രണ്ടരവര്‍ഷമായി ഉണ്ണികൃഷ്ണന് മഞ്ചേശ്വരത്താണ് സര്‍വീസ്. അഡീഷണല്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അധ്യക്ഷനായ പുനഃപരിശോധനാ സമിതിയുടെ ശുപാര്‍ശപ്രകാരം പാലക്കാട് സീനിയര്‍ ഡിവിഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ പി.സി. അശോക്കുമാറിന്റേതാണ് ഉത്തരവ്.
അധികൃതരുടെ പീഡനം അസഹനീയമായപ്പോഴാണ് കഴിഞ്ഞ മേയ് ഒന്നിന് സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയത്. ഇതുപ്രകാരം ഈ ജൂലായ് 31ന് വിരമിക്കാന്‍ അനുവദിക്കേണ്ടതാണ്. 30 ആയിട്ടും ഉത്തരവ് ലഭിക്കാത്തതിനാല്‍ ഡിവിഷണല്‍ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വയം വിരമിക്കാനുള്ള അപേക്ഷ തള്ളിയതായി അറിയിച്ചു. ഒരാഴ്ച പിന്നിട്ടപ്പോഴാണ് ഈ ഉത്തരവ് വന്നതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ നിര്‍ബന്ധിതമായി വിരമിപ്പിക്കാമെന്ന വ്യവസ്ഥ ബാധകമാക്കിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ നടപടിയിലൂടെ പുറത്താവുന്ന രാജ്യത്തെ ആദ്യ സ്‌റ്റേഷന്‍ മാസ്റ്ററാണ് ഉണ്ണികൃഷ്ണന്‍. അതേസമയം മൂന്നുമാസത്തെ ശമ്പളം ലഭിക്കാനുള്ളതിനാല്‍ വിരമിക്കല്‍ ഉത്തരവ് നേരിട്ട് നല്‍കാന്‍ റെയില്‍വേ ഇന്‍സ്‌പെക്ടര്‍ രാവിലെ സ്‌റ്റേഷനിലെത്തിയെങ്കിലും നോട്ടീസ് കൈപ്പറ്റില്ലെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട്, മംഗളൂരു, പാലക്കാട്, കണ്ണൂര്‍ സ്‌റ്റേഷനുകളില്‍ ജീവനക്കാര്‍ പ്രകടനം നടത്തി. വ്യാഴാഴ്ച ഷൊര്‍ണൂരില്‍ വിപുലമായ പ്രകടനം നടത്തുമെന്നും രാജ്യത്തെ സ്‌റ്റേഷന്‍ മാസ്റ്റര്‍മാരുടെ ഏക സംഘടനയായ എഐഎസ്എംഎ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, kasaragod, Railway, Job, Retirement, Railway Station Master Sack at Manjeshwar
Powered by Info News For You

Comments
Post a Comment