നിങ്ങള്‍ വിവാഹമോചിതരാണോ? എങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും, വിവാഹം പോലെ തന്നെ...


ആലപ്പുഴ: (www.kvartha.com 30.08.2019) വിവാഹമോചിതര്‍ ഔദ്യോഗിക രേഖകളില്‍ വിവാഹിതരായി തുടരുന്നതിനാല്‍ വിവാഹമോചനം രജിസ്റ്റര്‍ചെയ്യാന്‍ വിധി വന്നിരിക്കുകയാണ്. വിവാഹം രജിസ്റ്റര്‍ചെയ്യുന്നതുപോലെ വിവാഹമോചനവും വൈകാതെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടും. ഹൈക്കോടതി സിംഗിള്‍ബെഞ്ച് വിധിയെത്തുടര്‍ന്നാണ് നിയമവകുപ്പ് ഇതിന്റെ സാധ്യത പരിശോധിക്കുന്നത്.

News, Kerala, Alappuzha, Registration, Marriage, Law, Divorce, Justice, Minister, Hycourt, Act, Are you divorced? If so, you have to register, like marriage...

ജിതിന്‍ വര്‍ഗീസ് പ്രകാശ് എന്നയാളാണ് വിവാഹമോചനം രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താക്ക് ഹര്‍ജിക്കാരന് അനുകൂലമായി വിവാഹംപോലെ വിവാഹമോചനവും രജിസ്റ്റര്‍ചെയ്യണമെന്ന് വിധിച്ചു.

സ്‌പെഷ്യല്‍ മാര്യേജ് ആക്ടുപ്രകാരം, സബ്രജിസ്ട്രാര്‍ ഓഫീസിലും വിവാഹ രജിസ്ട്രേഷന്‍ നിയമപ്രകാരം, അതത് തദ്ദേശ സ്ഥാപനങ്ങളിലുമാണ് ഇപ്പോള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്. 1897 ആക്ട് 21-ാം വകുപ്പും 2008-ലെ കേരള വിവാഹ രജിസ്ട്രേഷന്‍ നിയമവും അനുസരിച്ചാകും വിവാഹമോചനം രജിസ്റ്റര്‍ചെയ്യുക.

വിവാഹം രജിസ്റ്റര്‍ചെയ്യുമ്പോള്‍ സാക്ഷികളെ വെക്കുന്നത് പോലെ വിവാഹമോചനത്തിന് കോടതിവിധിയുടെ വിശദാംശങ്ങളാണ് ചേര്‍ക്കേണ്ടി വരിക. സബ് രജിസ്ട്രാര്‍ ഓഫീസിലും തദ്ദേശസ്ഥാപനങ്ങളിലും ഇത് നടപ്പാക്കാന്‍ ഉത്തരവുകളും നിയമഭേദഗതിയും വേണമെന്നതിനാല്‍ പരിശോധനയ്ക്കുശേഷം നടപടി ഉണ്ടാവും.

മാര്യേജ് രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നല്‍കിയിരിക്കുന്ന ഉത്തരവ് പരിശോധിച്ച് നിയമവശങ്ങള്‍ നോക്കിയശേഷം യുക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് നിയമമന്ത്രി എകെ ബാലന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Alappuzha, Registration, Marriage, Law, Divorce, Justice, Minister,  Hycourt, Act, Are you divorced? If so, you have to register, like marriage...


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?