മിനാര്‍ ഗോള്‍ഡ് ജ്വല്ലറി കവര്‍ച്ച: പ്രതികള്‍ക്ക് എട്ടുവര്‍ഷം തടവും പിഴയും


കാസര്‍കോട് (www.evisionnews.co): പാണത്തൂര്‍ മിനാര്‍ ഗോള്‍ഡില്‍ നിന്നും 400പവന്‍ സ്വര്‍ണാഭരണങ്ങളും 1.20ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസില്‍ മൂന്നു പ്രതികളെ എട്ടുവര്‍ഷം തടവിനും പതിനായിരം രൂപ വീതം പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം. പാണത്തൂരിലെ ആരിഫ് (38), ആബിദ് (42), പാണത്തൂര്‍ പള്ളിക്കലിലെ കെ. നൗഫല്‍ (46) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) വിദ്യാധരന്‍ പെരുമ്പള ശിക്ഷിച്ചത്.

കാഞ്ഞങ്ങാട് ഗാര്‍ഡന്‍ വളപ്പിലെ എം.കെ ഹമീദീന്റെ ഉടമസ്ഥതയിലുള്ള മിനാര്‍ ജ്വല്ലറിയില്‍ 2007 ഓഗസ്റ്റ് 18നാണ് കവര്‍ച്ച നടന്നത്. ജ്വല്ലറിയിലെ ജീവനക്കാരായിരുന്നവരാണ് ശിക്ഷിക്കപ്പെട്ട പ്രതികള്‍. ജ്വല്ലറിയുടെ ഷട്ടറിന്റെ പൂട്ട് തുറന്നാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ച നടന്ന സംഭവം പ്രതികള്‍ തന്നെയാണ് ഉടമകളെ അറിയിച്ചത്. അന്ന് രാജപുരം എസ്.ഐ ആയിരുന്ന വി. ബാലകൃഷ്ണന്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?