വിവാഹ പന്തല്‍ ഒരുങ്ങേണ്ട വീട്ടുമുറ്റം കണ്ണീര്‍ കടലായി, ഷമീറിന്റെ മരണത്തില്‍ നടുങ്ങി നാടും വീടും, സംഭവത്തില്‍ ഒരാള്‍ പിടിയില്‍

കായംകുളം:(www.kvartha.com 22/08/2019) വിവാഹ പന്തല്‍ ഒരുങ്ങേണ്ട വീട്ടുമുറ്റം കണ്ണീര്‍ കടലായി. കഴിഞ്ഞ ദിവസം ആലപ്പുഴ ബാറിനു മുന്നിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു തലയിലൂടെ കാര്‍ കയറ്റി കൊലപ്പെടുത്തിയ ഷമീറിന്റെ മരണത്തില്‍ നടുങ്ങി നില്‍ക്കുകയാണ് നാടും വീട്ടുക്കാരും. അടുത്ത മാസം 8നു ബന്ധുവായ ശാസ്താംകോട്ട സ്വദേശിനിയുമായുള്ള വിവാഹം നടക്കാനിരിക്കെയാണ് ഷമീറിന്റെ മരണം. മകന്റെ വിവാഹം കാണാന്‍ കാത്തിരിക്കുന്ന പിതാവ് താജുദ്ദീനും മാതാവ് നസീമയക്കും ചേതനയറ്റ മകന്റെ ഉടല്‍ കാണേണ്ടി വന്നത് ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയിലാണ്.

News, Kerala, Murder case, Marriage, Arrest, Dead Body, Father, Mother,Shamir's death, one arrested


സൗദിയില്‍ വാഹനഷോറൂം ജീവനക്കാരനായിരുന്ന ഷമീര്‍ഖാന്‍ വിവാഹ ഒരുക്കങ്ങള്‍ക്കായാണ് 20 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഷമീറിന്റെ അനിയന്റെ ഭാര്യവീട്ടുകാര്‍ എത്തിയിരുന്നു. ഇവര്‍ക്കു വിരുന്നൊരുക്കാന്‍ വേണ്ട സാധനങ്ങള്‍ വാങ്ങി നല്‍കിയാണ് ഷമീര്‍ അടുത്ത വീട്ടിലേക്കു പോയത്. ഇവിടെനിന്നാണ് സുഹൃത്തുക്കളോടൊപ്പം രാത്രി കായംകുളം ടൗണിലേക്കു പോയത്. രാത്രി വൈകിയും തിരിച്ചെത്താത്ത മകനെ അന്വേഷിച്ച് ഉമ്മ അടുത്ത വീട്ടില്‍ എത്തിയപ്പോള്‍ അവിടെയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

പിന്നീട് കേള്‍ക്കുന്നത് ദുരന്തവാര്‍ത്തയാണ്. വിവരമറിഞ്ഞ് കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു. മകന്റെ മൃതദേഹം കാണാന്‍ കരുത്തില്ലാത്തതിനാല്‍ അങ്ങോട്ടു പോയില്ലെന്നു താജുദ്ദീന്‍ പറഞ്ഞു. 20 വര്‍ഷമായി സൗദിയിലായിരുന്ന താജുദ്ദീന്‍ 9 മാസം മുന്‍പാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയത്. ഷമീറിന്റെ അനുജന്‍ ദുബായില്‍ ജോലി ചെയ്തിരുന്ന അക്ബര്‍ ഷായും അപകടവിവരമറിഞ്ഞ് നാട്ടിലെത്തി. ബുധനാഴ്ച്ച മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും കരച്ചിലടക്കാന്‍ പാടുപെട്ടു. വൈകിട്ടോടെ ഷമീറിന്റെ കബറടക്കം കായംകുളം ഷെഹീദാര്‍ പള്ളിയില്‍ നടത്തി.

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ഐക്യജംക്ഷന്‍ വലിയവീട്ടില്‍ ഷിയാസ്(21)നെ ബുധനാഴ്ച്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

കാറിലുണ്ടായിരുന്ന കായംകുളം പുത്തന്‍കണ്ടത്തില്‍ അജ്മല്‍ (20), കൊറ്റുകുളങ്ങര മേനാന്തറയില്‍ സഹില്‍ (21) എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അജ്മലാണു കാറോടിച്ചിരുന്നത് എന്നാണു സൂചന. മൂവരും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും കഞ്ചാവ്, ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Murder case, Marriage, Arrest, Dead Body, Father, Mother,Shamir's death, one arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?