ഗൃഹനാഥന്‍ പള്ളിയില്‍പോയ സമയം കുന്നിടിഞ്ഞ് വീണ് വീട് തകര്‍ന്നു; ഭാര്യയും കുട്ടികളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 11.08.2019) ഗൃഹനാഥന്‍ പള്ളിയില്‍പോയ സമയം കുന്നിടിഞ്ഞ് വീണ് വീട് തകര്‍ന്നു. ഭാര്യയും കുട്ടികളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബേവിഞ്ചയിലെ എം ടി സുബൈറിന്റെ വീടിന് മുകളിലേക്കാണ് സമീപത്തെ കുന്നിടിഞ്ഞുവീണത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.

സുബൈര്‍ മഗ്രിബ് നിസ്‌കാരത്തിനായി പള്ളിയിലേക്ക് പോയതായിരുന്നു. ഈ സമയം ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. മണ്ണ് വീണ് ഒരു ഭാഗത്ത് മുറിയടക്കം തകര്‍ന്നു. വിവരമറിഞ്ഞ് പ്രദേശവാസികളും വില്ലേജ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, Rain, House-collapse, House collapsed in Bevinja
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?