ഒരു വെടിക്ക് രണ്ടു പക്ഷി; തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റില്‍ പിണറായിയുടെ ഇടപെടല്‍ മിന്നല്‍ വേഗത്തില്‍; രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചൂടുള്ള ചര്‍ച്ച, ബിജെപി കേന്ദ്രങ്ങളെ കടത്തിവെട്ടിയ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ നേട്ടമാര്‍ക്ക്...?

തിരുവനന്തപുരം: (www.kvartha.com 23.08.2019) യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റും
ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കാന്‍ ആദ്യ ഇടപെടല്‍ നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യത്യസ്ത ചേരിയിലായിരുന്നിട്ടും തുഷാറിന്റെ രക്ഷയ്ക്കായി പിണറായി നടത്തിയ ഇടപെടലുകളാണ് സമൂഹമാധ്യമങ്ങളിലെ ചൂടുള്ള ചര്‍ച്ച.

തുഷാറിന്റെ രക്ഷയ്ക്കു വേണ്ടി പിണറായി ഇടപെട്ടതോടെ ഒരേസമയം എസ്എന്‍ഡിപിയുടെ വിശ്വാസ്യതയും ബിജെപിക്കെതിരെയുള്ള നീക്കമായും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായ സംഭവം പുറത്തറിഞ്ഞ ഉടനെ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Thiruvananthapuram, News, Kerala, CM, Pinarayi vijayan, BJP, Politics, Thushar arrest; CM Pinarayi Vijayan kills two birds with one stone

എല്ലാ നിയമ സഹായങ്ങളും നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെടുകയുണ്ടായി. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെയും സാമുദായിക സംഘടനയുടെയും പ്രതിനിധിയെന്ന നിലയിലുമുള്ള സാമൂഹിക പ്രാധാന്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. പത്തു വര്‍ഷം മുമ്പ് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ഒരു ചെക്ക് സംബന്ധിച്ച തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു ചൊവ്വാഴ്ച തുഷാറിനെ യുഎഇയിലെ അജ്മാനിലെ ഒരു ഹോട്ടലില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പക്ഷത്തായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. പിണറായി വിജയനേയും വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തു. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളി ജയിലില്‍ ആയപ്പോള്‍ സഹായത്തിനായി ആദ്യം മുന്നോട്ട് വന്നത് പിണറായി ആണ്. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി തുടങ്ങി. ബിജെപിയെ എതിര്‍ത്തും ഇടതുപക്ഷത്തെ അനുകൂലിച്ചുമാണ് ബിഡിജെഎസിനുള്ളില്‍ ചര്‍ച്ചകള്‍.

അജ്മാനില്‍ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ സബ് കോണ്‍ട്രാക്ടറായിരുന്ന തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല നാലു ദിവസം മുമ്പ് നല്‍കിയിരുന്ന പരാതിയിലായിരുന്നു അറസ്റ്റ്. ചെക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കെന്ന പേരില്‍ തുഷാറിനെ അജ്മാനിലേക്കു വിളിച്ചു വരുത്തുകയായിരുന്നു.

അജ്മാനിലെ ഹോട്ടലിലെത്തിയ തുഷാറിനെ മുന്‍കൂട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കമ്പനിയുടെ ഉടമസ്ഥത കൈമാറിയപ്പോള്‍ നല്‍കിയ പത്തുദശലക്ഷം ദിര്‍ഹത്തിന്റെ, ഏകദേശം ഇരുപതു കോടി രൂപയുടെ ചെക്ക് വണ്ടിച്ചെക്കായിരുന്നുവെന്നാണ് പരാതി.

ഒടുവില്‍ പ്രമുഖ വ്യവസായി യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്ന് ഒരു കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപയുടെ ജാമ്യത്തില്‍ തുഷാറിനെ ജയില്‍ മോചിതനാക്കി. യൂസഫലിയുടെ വക്കീലാണ് തുഷാറിനു വേണ്ടി കോടതിയില്‍ ഹാജരായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, CM, Pinarayi vijayan, BJP, Politics, Thushar arrest; CM Pinarayi Vijayan kills two birds with one stone


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?