സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനാണ് കെ എം ബഷീറെന്ന് മുഖ്യമന്ത്രി; അര്‍പ്പണബോധമുളള മാധ്യമപ്രവര്‍ത്തകനെന്ന് ചെന്നിത്തല

തിരുവനന്തപുരം: (www.kvartha.com 03.08.2019) തലസ്ഥാനത്ത് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ സിറാജ് ദിനപത്രം ബ്യൂറോ ചീഫ് കെ.എം. ബഷീര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക് പോസ്റ്റില്‍ കുറിച്ചു.

സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീര്‍. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

CM extends condolences over death of journalist K M Basheer, Thiruvananthapuram, News, Accidental Death, Facebook, post, Chief Minister, Pinarayi vijayan, Media, Kerala

അതേസമയം യുവ മാധ്യമ പ്രവര്‍ത്തകന്‍ കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണം തീരാ ദുഃഖമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കഴിഞ്ഞ 30 നു യുഡിഎഫ് യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിനു ശേഷം ബഷീറിനെ കണ്ടിരുന്നു. വളരെ ചെറുപ്രായത്തില്‍ സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫാകാന്‍ കഴിഞ്ഞത്, മാധ്യമ രംഗത്തെ അര്‍പ്പണ ബോധത്തിനുള്ള അംഗീകാരം കൂടിയായിരുന്നു. ബഷീറിന്റെ അകാലത്തിലുള്ള വിയോഗത്തിലൂടെ മികച്ച മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് അനുശോചന സന്ദേശത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.

യുവ മാധ്യമ പ്രവര്‍ത്തകന്‍ വാഹനമിടിച്ചു മരിച്ച സംഭവവുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണത്തില്‍ ഉണ്ടായ വീഴ്ചയെക്കുറിച്ചു അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം. അടുത്ത കാലത്തുണ്ടായിരുന്ന ഉണ്ടായ നിരവധി സംഭവങ്ങളില്‍ പോലീസിന്റെ വീഴ്ച പ്രകടമായിരുന്നു.

പത്ര പ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഗൗരവതരമാണ്. ഇതിലെ വസ്തുതകള്‍ പരിശോധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണ്. ബഷീറിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. ഭാര്യയ്ക്ക് സര്‍ക്കാന്‍ ജോലി നല്‍കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CM extends condolences over death of journalist K M Basheer, Thiruvananthapuram, News, Accidental Death, Facebook, post, Chief Minister, Pinarayi vijayan, Media, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?