വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് നല്‍കുന്നത് ചപ്പാത്തിയും ഉപ്പും; ചില ദിവസങ്ങളില്‍ ചോറും ഉപ്പും; പോഷകാഹാരത്തിനായി പയര്‍വര്‍ഗങ്ങളും ചോറും ചപ്പാത്തിയും പച്ചക്കറികളും നല്‍കണമെന്ന് നിര്‍ബന്ധമുള്ളപ്പോഴാണ് കുട്ടികളെ കൊണ്ട് ഉപ്പ് തീറ്റിക്കുന്നത്; സംഭവത്തില്‍ അധ്യാപികയെയും ഗ്രാമപഞ്ചായത്ത് സൂപ്പര്‍വൈസറെയും സസ്പെന്‍ഡ് ചെയ്തു

മിര്‍സാപുര്‍: (www.kvartha.com 23.08.2019) സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് നല്‍കുന്നത് ചപ്പാത്തിയും ഉപ്പും. ചില ദിവസങ്ങളില്‍ ചോറും ഉപ്പും നല്‍കും. പോഷകാഹാരത്തിനായി പയര്‍വര്‍ഗങ്ങളും ചോറും ചപ്പാത്തിയും പച്ചക്കറികളും നല്‍കണമെന്ന് നിര്‍ബന്ധമുള്ളപ്പോഴാണ് കുട്ടികളെ കൊണ്ട് ഉപ്പ് തീറ്റിക്കുന്നത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ ചുമതലക്കാരിയായ അധ്യാപികയെയും ഗ്രാമപഞ്ചായത്ത് സൂപ്പര്‍വൈസറെയും സസ്പെന്‍ഡ് ചെയ്തു.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മിര്‍സാപുര്‍ ജില്ലയിലാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പോഷകാഹാര പദ്ധതി പ്രകാരം ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും നല്‍കിയത്. ഇതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് ചുമതലക്കാരിയായ അധ്യാപികയെയും ഗ്രാമപഞ്ചായത്ത് സൂപ്പര്‍വൈസറെയും സസ്പെന്‍ഡ് ചെയ്തത്.

Under Flagship Nutrition Scheme, UP Schoolchildren Seen Eating Roti-Salt, News, Education, school, Suspension, Teacher, Food, National, Video

രാജ്യത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് ഇത്തരത്തില്‍ അട്ടിമറിക്കപ്പെടുന്നത്. പദ്ധതി പ്രകാരം പ്രതിദിനം ഒരു കുട്ടിക്ക് കുറഞ്ഞത് 450 കലോറിയും 12 ഗ്രാം പ്രോട്ടീനുമുള്ള ഭക്ഷണവും നല്‍കണം. വര്‍ഷത്തില്‍ കുറഞ്ഞത് 200 ദിവസമെങ്കിലും ആഹാരം നല്‍കുകയും വേണം. എന്നാല്‍ അതൊക്കെ കാറ്റില്‍ പറത്തിയാണ് ഉദ്യോഗസ്ഥരുടെ ഈ കാടത്തം.

സര്‍ക്കാര്‍ സ്‌കൂളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കാണ് ഉച്ചഭക്ഷണത്തിന് നല്‍കുന്ന ഫണ്ട് അട്ടിമറിച്ച് ഉച്ചയ്ക്ക് വെറും ഉപ്പും ചപ്പാത്തിയും മാത്രം നല്‍കിയത്. സ്‌കൂള്‍ വരാന്തയില്‍ നിരന്നിരിക്കുന്ന കുട്ടികള്‍ യാതൊരു കറികളും ഇല്ലാതെ ചപ്പാത്തി മുറിച്ച് ഉപ്പില്‍ മുക്കി കഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചില ദിവസങ്ങളില്‍ ചോറും ഉപ്പും മാത്രമാണു നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഉച്ചഭക്ഷണ അതോറിറ്റിയുടെ വെബ്സൈറ്റിലെ വിവരമനുസരിച്ച് പയര്‍വര്‍ഗങ്ങളും ചോറും ചപ്പാത്തിയും പച്ചക്കറികളുമാണ് കുട്ടികള്‍ക്കു നല്‍കേണ്ടത്. ചില ദിവസങ്ങളില്‍ പാലും പഴങ്ങളും നല്‍കണം. എന്നാല്‍ ഇതൊന്നും കുട്ടികള്‍ക്കു കിട്ടാറില്ലെന്നാണു നാട്ടുകാര്‍ പറയുന്നത്. വല്ലപ്പോഴും മാത്രമാണ് പാല്‍ എത്തുന്നത്. അത് എല്ലാ കുട്ടികള്‍ക്കും വിതരണം ചെയ്യുകയുമില്ല. വാഴപ്പഴത്തിന്റെ അവസ്ഥയും ഇതുതന്നെയാണെന്നും കുട്ടികളുടെ മാതാപിതാക്കള്‍ പരാതിപ്പെടുന്നു.

സംഭവം വിവാദമായതോടെ അന്വേഷണം നടത്തിയെന്നും ഉത്തരവാദികളായ ടീച്ചറെയും ഗ്രാമപഞ്ചായത്ത് സൂപ്പര്‍വൈസറെയും സസ്പെന്‍ഡ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം സ്‌കൂളുകളിലെ ഒരു കോടിയിലേറെ കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Under Flagship Nutrition Scheme, UP Schoolchildren Seen Eating Roti-Salt, News, Education, school, Suspension, Teacher, Food, National, Video.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?