റിയാസ് മൗലവി കൊലക്കേസ്: കോടതിയില്‍ ഹാജരാകാത്ത പ്രതിയുടെ പിതാവിനെതിരെ
കാസര്‍കോട് (www.evisionnews.co): റിയാസ് മൗലവി കൊലക്കേസിന്റെ സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്ന രണ്ടാം പ്രതിയുടെ പിതാവിനെതിരെ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു. കേളുഗുഡ്ഡെയിലെ നിതിന്റെ പിതാവ് ശിവാനന്ദക്കെതിരെയാണ് കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്. സാക്ഷി വിസ്താരത്തിന് ഹാജരാകാനായി സമന്‍സ് അയച്ചിട്ടും തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്. കേസില്‍ ഇനി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരനെ മാത്രമാണ് വിസ്തരിക്കാനുള്ളത്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനും കൂടിയാണ് അന്നത്തെ സി.ഐ ആയിരുന്ന പി.കെ സുധാകരന്‍. കേസിന്റെ വിചാരണ ആഗസ്റ്റ് 28ന് പുനരാരംഭിക്കും.
Powered by Info News For You
Comments
Post a Comment