സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടു; കുര്‍ബാനയ്ക്ക് പോകുന്നത് തടഞ്ഞു, സ്‌റ്റേഷനില്‍ വിളിച്ചു പറഞ്ഞതിനേ തുടര്‍ന്ന് പോലീസെത്തി തുറന്നു വിട്ടു

വയനാട്: (www.kvartha.com 19.08.2019) സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തിനോട് ചേര്‍ന്നുള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാനായി മഠത്തില്‍ പൂട്ടിയിട്ടതായി പരാതി. മനുഷ്യത്വ രഹിതമായ സംഭവമാണ് ഉണ്ടായതെന്നും തന്നെ തടങ്കലിലാക്കാന്‍ ശ്രമിക്കുന്നുവെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പോലീസിനെ അറിയിച്ചു. രാവിലെ ആറരയോടെയാണ് സംഭവമുണ്ടായത്. വാതില്‍ പൂട്ടിതായി ശ്രദ്ധയില്‍പ്പെട്ടത് പള്ളിയില്‍ കുറുബാനയ്ക്ക് പോകാനായി ഇറങ്ങിയപ്പോഴാണ്.

സിസ്റ്റര്‍ വെള്ളമുണ്ട സ്‌റ്റേഷനില്‍ വിളിച്ചു പറഞ്ഞതിനേ തുടര്‍ന്ന് പോലീസെത്തി തുറന്നു വിടുകയായിരുന്നു. സംഭവത്തില്‍ കേസെടുക്കുമെന്ന് വെള്ളമുണ്ട പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ നിന്ന് പുറത്താക്കിയതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു.

ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം ലൂസി കളപ്പുരയുടെ അമ്മയ്ക്ക് കത്തയച്ചിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസില്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയ വ്യക്തിയാണ് സിസ്റ്റര്‍ ലൂസി കളപ്പുര.

News, Kerala, Sisters, Religion, Police, Blocked, Wayanad, Case, Church, Controversy, sister lucy kalappura locked inside police arrives and frees her

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Sisters, Religion, Police, Blocked, Wayanad, Case, Church, Controversy, sister lucy kalappura locked inside police arrives and frees her 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?